Loading ...

Home National

അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹസമരം തുടങ്ങും

കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെയും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും ഒക്ടോബര്‍ രണ്ടു മുതല്‍ ദില്ലിയിലെ രാംലീല മൈതാനിയില്‍ അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹസമരം തുടങ്ങും. അണ്ണാ ഹസാരെ ഒപ്പം ചേരുന്നത് തങ്ങളുടെ സമരത്തിന് ശക്തി പകരുമെന്ന് ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തുന്ന വിമുക്തഭടന്മാരുടെ സംഘടന പറഞ്ഞു.കര്‍ഷകര്‍ക്കും സൈനികര്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരത്തെ കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയൊന്നുമെടുക്കുന്നില്ലെന്നാരോപിച്ചാണ് ഹസാരെ ദില്ലിയിലെ രാംലീല മൈതാനിയിലെത്തുന്നത്.

Related News