Loading ...

Home USA

യുഎസില്‍ ഗൂഗിള്‍ സിയാറ്റില്‍ കാമ്ബസില്‍ ക്രെയ്ന്‍ പൊട്ടിവീണു; നാല് പേര്‍ മരിച്ചു

സാന്‍ഫ്രാന്‍സിസ്കോ: യുഎസില്‍ ഗൂഗിള്‍ കാമ്ബസില്‍ ക്രെയ്ന്‍ പൊട്ടിവീണ് നാല് പേര്‍ മരിച്ചു. ഗൂഗിളിന്‍റെ സിയാറ്റില്‍ കാമ്ബസിലാണ് അപകടമുണ്ടായത്. കാമ്ബസില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം. കെട്ടിടത്തിനുമുകളില്‍ നിന്നും ക്രെയ്ന്‍ കാറുകള്‍ക്ക് മുകളില്‍ വീണാണ് അപകടമുണ്ടായത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരണപ്പെട്ടത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ക്രെയ്ന്‍ വീണ് 6 കാറുകള്‍ തകരുകയും ചെയ്തു.

Related News