Loading ...

Home youth

ദീപടീച്ചറോട് ഇണങ്ങിയും പിണങ്ങിയും

ഫെയ്‌സ്ബുക്ക് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഒരു ടീച്ചര്‍ക്കുവേണ്ടി ഒന്നിച്ചു. ചിലര്‍ക്ക് എതിരഭിപ്രായവുമുണ്ടായിരുന്നു. ലൈക്കുകള്‍ക്കുവേണ്ടിയല്ലാതെ ഉള്ളിന്റെ ഉള്ളില്‍ വന്ന അഭിപ്രായങ്ങള്‍ പലരും കുറിച്ചിട്ടു. പ്രശ്‌നം തൃശൂര്‍ കേരളവര്‍മ കോളേജിലെ ബീഫ് ഫെസ്റ്റിവലും അതിനെതിരെ രംഗത്തുവന്നവരെ വിമര്‍ശിച്ച ദീപ നിശാന്ത് എന്ന അധ്യാപികക്കെതിരേയുള്ള അന്വേഷണവും.   deepa support à´¬àµ€à´«àµ ഫസ്റ്റിവലോ അതിലെ രാഷ്ട്രീയമോ എന്നതിലുപരി വിദ്യാര്‍ത്ഥികളാഗ്രഹിക്കുന്ന ഒരു അധ്യാപികയായിരുന്നു ദീപ നിശാന്ത് എന്ന് അവരെ അനുകൂലിച്ചുകൊണ്ട് പോസ്റ്റുചെയ്ത vt balramകുറിപ്പുകള്‍ പറയുന്നു. ടീച്ചറേ ഞങ്ങളുണ്ട് കൂടെ എന്നു തുടങ്ങുന്ന പിന്തുണ പ്രവാഹത്തിനൊപ്പം ടീച്ചര്‍ക്കെതിരെയെത്തിയവര്‍ക്ക് വിമര്‍ശനവും നിരവധി വന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ക്യാമ്പസിന്റെ പടിയിറങ്ങിയവര്‍ ഒളിമങ്ങാത്ത ആര്‍ജ്ജവത്തോടെ വീണ്ടും പഴയ വിദ്യാര്‍ത്ഥികളായി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ടീച്ചറോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി.à´Ÿà´¿ ബര്‍റാമടക്കമുള്ള യുവ രാഷ്ട്രീയ നേതാക്കളുമെത്തി. കേരളവര്‍മ്മ കോളേജ് വിഷയത്തില്‍ അഭിപ്രായം പറയാത്തവരില്ല ഫെയ്‌സ്ബുക്കില്‍ എന്നായി. deepa postദീപ നിശാന്ത്  à´•àµà´¯à´¾à´®àµà´ªà´¸à´¿à´¨à´•à´¤àµà´¤àµà´‚ പുറത്തും പ്രിയപ്പെട്ട ടീച്ചറാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അമ്മയോളം സ്‌നേഹം തരുന്ന ടീച്ചറാണെന്ന് അവരുടെ വാളില്‍ മിനുട്ടുതോറും പ്രത്യക്ഷപ്പെടുന്ന പിന്തുണക്കുറിപ്പുകള്‍ പറയുന്നു. അത് ശരിയാണെന്ന് തെളിയിക്കാന്‍ ഈയിടെ അരലക്ഷത്തിലേറെ ലൈക്ക് കിട്ടിയ അവരുടെ à´…നുഭവക്കുറിപ്പ് à´’ന്നുമതി. à´ˆ അനുഭവക്കുറിപ്പിന് ഷെയര്‍ ചെയ്തവര്‍ 26,000 ലേറെ.

  ഉത്തരേന്ത്യയില്‍ ബീഫ് കൈവശം വച്ചതിന്റെ പേരില്‍ നടന്ന കൊലയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ കോളേജിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ഫെസ്റ്റിവലിനു പിന്നാലെ കോളേജില്‍ à´Ž.ബി.വി.പി - എസ്.എഫ്.ഐ. സംഘട്ടനവും നടന്നു. തൊട്ടടുത്ത ദിവസം കോളേജ് യൂണിയന്‍ ഓഫീസ് കത്തിച്ചു. പ്രതിഷേധത്തിന് അനുകൂലമായി ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ടീച്ചര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യ വേദിയും à´Ž.ബി.വി.പിയുമുള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി. ടീച്ചറുടെ അനുകൂല പോസ്റ്റാണ് നടപടിയെടുക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ പ്രേരിപ്പിച്ചത്. സംഭവം പുറത്തുവന്നതോടെയാണ് ദീപടീച്ചര്‍ക്ക് ക്യാമ്പസിന്റേയും ക്യാമ്പസിനു പുറത്തുള്ളവരുടേയും പിന്തുണ പ്രവഹിച്ചത്. 
  ദീപ ടീച്ചറെ പിന്തുണക്കാന്‍ 'Support Deepa Teacher' എന്ന പ്രത്യേക ഫെയ്‌സ്ബുക്ക് പേജു തന്നെ പ്രത്യക്ഷപ്പെട്ടു.  #SupportDeepaNishanth à´Žà´¨àµà´¨ ഹാഷ്ടാഗില്‍ പിന്തുണക്കുന്നവര്‍ സംഘടിച്ചു. deepa support page  അതിനിടെ കേരളവര്‍മ്മയിലെ ക്യാമ്പസ് à´œàµ€à´µà´¿à´¤à´¤àµà´¤à´¿à´¨àµà´±àµ† പഴയ കാലത്തേക്കും പലരുടേയും പോസ്റ്റുകള്‍ ചെന്നെത്തി. കേരള വര്‍മ്മയിലെ ഊട്ടിയും ആല്‍ത്തറയും പലരുടേയും പോസ്റ്റുകളില്‍ നിറമുള്ള ഓര്‍മ്മകളായി.    à´¦àµ€à´ªà´Ÿàµ€à´šàµà´šà´°àµâ€à´•àµà´•àµà´³àµà´³ പിന്തുണ ഫെയ്‌സ്ബുക്കും കടന്ന് പുറത്തേക്ക് പ്രവഹിച്ചിരിക്കുകയാണ്. ടീച്ചര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോളേജിനു മുന്നില്‍ അടുത്ത ദിവസം സാംസ്‌കാരിക സദസ്സ് നടക്കുമെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 

Related News