Loading ...

Home Gulf

കുവൈറ്റില്‍ ശ്രീകുമാര്‍ നായര്‍ക്ക് യാത്രയയപ്പ് നല്‍കി

കുവൈറ്റ്: ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശ്രീകുമാര്‍ നായര്‍ക്ക് കിപിക് (KIPIC), അല്‍-സൂര്‍ റിഫൈനറി ഫാമിലി യാത്രയയപ്പ് നല്‍കി. മുതിര്‍ന്ന എഞ്ചിനീയര്‍മാരായ മൂര്‍ത്തി, നാസര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് മൊമെന്റോ നല്‍കിയപ്പോള്‍ എ.കെ സിംഗ്, ഇമ്മാനുവല്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് ഗിഫ്റ്റ് സമ്മാനിച്ചു. ദീര്‍ഘകാലമായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും ഒത്തുകൂടിയ ചടങ്ങില്‍ ചെറിയാന്‍ സ്വാഗതവും, സംഗമലൈ രാജ നന്ദിയും പറഞ്ഞു. ഗംഗ, വാണി, ഗീത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Related News