Loading ...

Home special dish

ചോറു കൊണ്ടു തയ്യാറാക്കാം അടിപൊളി ഐസ്‌ക്രീം

വേനല്‍ക്കാലത്ത് നാം കഴിച്ചു തീര്‍ക്കുന്ന ഐസ്‌ക്രീമുകള്‍ക്ക് കണക്കുണ്ടാകില്ലല്ലേ.. എന്നാല്‍ നമുക്കു തന്നെ ഒരു ഐസ്‌ക്രീം പരീക്ഷിച്ചാലോ.. കേള്‍ക്കുമ്ബോള്‍ കുറച്ച്‌ അമ്ബരപ്പുണ്ടാക്കുമെങ്കിലും അധികം ബുദ്ധിമുട്ടില്ലാതെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഐസ്‌ക്രീമാണ് റൈസ് ഐസ്‌ക്രീം.

 

തയ്യാറാക്കുന്ന വിധം മുക്കാല്‍ കപ്പോളം പഞ്ചസാര പൊടിച്ചെടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് ചോറു ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഒരു കപ്പ് ഫ്രഷ് ക്രീം നന്നായി ബീറ്റ് ചെയ്ത് അര ലിറ്റര്‍ കാച്ചിവച്ച തണുത്ത പാല്‍, അരക്കപ്പ് മില്‍ക്ക് മേഡ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഏതെങ്കിലും ഇഷ്ടമുള്ള ഒരു ഫ്‌ളേവര്‍ കാല്‍ ടീസ്പൂണ്‍ എടുത്ത് മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഇത് ഏട്ടു മണിക്കൂര്‍ സെറ്റ് ചെയ്ത് വക്കുക. റൈസ് ഐസ്‌ക്രീം തയ്യാര്‍.

Related News