Loading ...

Home special dish

കശുമാങ്ങയും ചെറുനാരങ്ങയും ഇളനീരും ചേര്‍ത്ത് കിടിലം ശീതളപാനീയം

ചൂട് മാറ്റാന്‍ തണുത്ത വെള്ളം കുടിച്ചതിനെകൊണ്ട് മാത്രം കാര്യമില്ല. ഇവിടെ പറയുന്നത് കിടിലം ശീതളപാനീയത്തെക്കുറിച്ചാണ്. കശുമാങ്ങയും ചെറുനാരങ്ങയും ഇളനീരും ചേര്‍ത്ത് തയാറാക്കുന്ന രുചികരമായ പാനീയം.


ചേരുവകള്‍ പഴുത്ത കശുമാങ്ങ - 1 എണ്ണം
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
പുതിനയില- 10 എണ്ണം
നാരങ്ങ - 1 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം

ഇളനീര്‍ വെള്ളം - 1 ഗ്ലാസ്



തയ്യാറാക്കുന്നവിധം പുതിനയില, ചെറുനാരങ്ങ, ഇഞ്ചി, കശുമാങ്ങ, തേന്‍ എന്നീ ചേരുവകള്‍ ഒരു കപ്പില്‍ ഇട്ട് ചതച്ച്‌ നീരോടുകൂടിയെടുക്കുക. അതിലേക്കു ഐസ് ചേര്‍ക്കാം, കപ്പ് അടച്ചതിനു ശേഷം നന്നായി കുലുക്കി മിക്‌സ് ചെയ്യാം. ഇത് സെര്‍വിങ് ഗ്ലാസിലേക്കു മാറ്റുക. ഇതിലേക്ക് ഇളനീര്‍ വെള്ളം ഒഴിച്ചുകൊടുക്കണം, ഇതില്‍ ഏതെങ്കിലും സോഡ ഒഴിച്ച്‌ കഴിക്കാം.

Related News