Loading ...

Home sports

മറ്റൊരു സൂപ്പര്‍ താരം കൂടി മടങ്ങുന്നു ; ഹൈദരാബാദിന് വന്‍ തലവേദന

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന ഐപിഎല്‍ പോരാട്ടത്തിന് ശേഷം സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങും. ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയാണിത്. ഈ സീസണിലെ ഐപിഎല്‍റണ്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന വാര്‍ണര്‍ മടങ്ങുന്നത് ഹൈദരാബാദ് സംഘത്തിന് വരും മത്സരങ്ങളില്‍ കനത്ത തിരിച്ചടിയാകും. ഈ ‌സീസണില്‍ മാസ്മരിക ഫോമില്‍ കളിക്കുന്ന വാര്‍ണര്‍ 11 മത്സരങ്ങളില്‍ നിന്ന് 143.76 പ്രഹരശേഷിയില്‍ 611 റണ്‍സാണ് നേടിയിട്ടുള്ളത്. നേരത്തെ തകര്‍പ്പന്‍ ഫോമിലുള്ള അവരുടെ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോവും ദേശീയ ടീം ക്യാമ്ബില്‍ ചേരാനായി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇരുവരുടേയും അഭാവം അവസാന രണ്ട് മത്സരങ്ങളില്‍ ഹൈദരാബാദിന് കനത്ത തിരിച്ചടിയാവും, പ്രത്യേകിച്ചും അവസാന മത്സരങ്ങള്‍ പ്ലേ ഓഫ് യോഗ്യതയില്‍ വളരെ നിര്‍ണായകമാകുന്ന അവസ്ഥയില്‍.

Related News