Loading ...

Home sports

വെടിക്കെട്ട് ബാറ്റിംഗിനിടെ ക്രുനാലിനോട് പറഞ്ഞതെന്ത് ; വെളിപ്പെടുത്തലുമായി ഹാര്‍ദിക് പാണ്ട്യ

ഹാര്‍ദിക് പാണ്ട്യയുടെ മാസ്മരിക ബാറ്റിംഗ് പ്രകടനത്തിനായിരുന്നു ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 233 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 34 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഹാര്‍ദിക് പാണ്ട്യയുടെ ബാറ്റിംഗ് വെടിക്കെട്ട് ആരാധകരെ മുഴുവന്‍ ആവേശം കൊള്ളിച്ചു. 34 പന്തില്‍ 6 ബൗണ്ടറികളും 9 സിക്സറുകളുമടക്കം 91 റണ്‍സാണ് മത്സരത്തില്‍ ഹാര്‍ദിക്ക് പാണ്ട്യ അടിച്ച്‌ കൂട്ടിയത്. ഹാര്‍ദിക് ക്രീസില്‍ നില്‍ക്കുമ്ബോള്‍ ടീമിന് വിജയ പ്രതീക്ഷയുമുണ്ടായിരുന്നു‌. മത്സരത്തില്‍ സഹോദരന്‍ ക്രുനാല്‍ പാണ്ട്യയ്ക്കൊപ്പവും കുറച്ച്‌ നേരം ഹാര്‍ദിക് ബാറ്റ് ചെയ്തിരുന്നു.ഈ സമയം താന്‍ ക്രുനാലിനോട് സംസാരിച്ചത് എന്താണെന്ന് മത്സരശേഷം ഹാര്‍ദിക് വെളിപ്പെടുത്തി‌. താന്‍ സെഞ്ചുറിയോട് അടുത്ത് കൊണ്ടിരിക്കുകയാണ് എന്നായിരുന്നു കളിക്കിടെ ക്രുനാലിനോട് പറഞ്ഞതെന്ന് ഹാര്‍ദിക് ഓര്‍ത്തെടുക്കുന്നു‌. സെഞ്ചുറി എന്നത്, തന്നെ സംബന്ധിച്ച്‌ പുതിയ കാര്യമാണെന്നും അതിനോട് അടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു താനെന്നും ഹാര്‍ദിക് വ്യക്തമാക്കി. ഹാര്‍ദിക്കിന്റെ വാക്കുകള്‍ ഇങ്ങനെ, "താന്‍ സെഞ്ചുറിയോട് അടുത്ത് കൊണ്ടിരിക്കുകയാണെന്നാണ് ക്രുനാലിനോട് പറഞ്ഞ് കൊണ്ടിരുന്നത്‌ സെഞ്ചുറി എന്നത് തനിക്കൊരു പുതിയ കാര്യമാണ്. താന്‍ വിചാരിച്ചത് പോലെയാണ് കാര്യങ്ങള്‍ നീങ്ങിയത്, ആ പുറത്തായ ബോള്‍ ഒഴികെ. തനിക്ക് അധികം സമയമില്ലായിരുന്നു‌. പരമാവധി ആസ്വദിച്ച്‌ കളിക്കാനാണ് ശ്രമിച്ചതും." ഹാര്‍ദിക് പറഞ്ഞുനിര്‍ത്തി‌.

Related News