Loading ...

Home Australia/NZ

പരിശുദ്ധ ജപമാല മാതാവിന്റെ തിരുനാൾ ചരിത്രത്തിന്റെ വഴിത്താരയിലേക്ക് by റെജി പാറയ്ക്കൻ

മെൽബൺ ∙ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2, 3, 4 തീയതികളിൽ മെൽബണിലെ ക്ലയിറ്റൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന തിരുനാൾ മാമാങ്കം ചരിത്രത്തിന്റെ വഴിത്താരയിൽ സ്ഥാനം പിടിച്ചു. വളരെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വിശ്വാസികളുടെ പൂർണ്ണ പിന്തുണയോടുകൂടി ദേവാലയത്തിന് അകത്തും പുറത്തും തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി കോട്ടയം അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് വിശ്വാസികളുടെ ഹൃദയം കീഴടക്കി.

thirunal1
ലിറ്റർജി കമ്മറ്റി ജിജിമോൻ കുഴിവേലിയുടെ നേതൃത്വത്തിൽ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മെൽബൺ രൂപതയുടെ മെത്രാൻ മാർ ബോസ്ക്കോ പുത്തൂരിന്റെ ക്നാനായ സമുദായത്തിനുവേണ്ടി മാത്രം നൽകിയ ക്നാനായ മിഷന്റെ ഡിക്രി ചാപ്ലയിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി കുർബാന മദ്ധ്യേ വായിച്ചു. അതോടൊപ്പം സെന്റ് മേരീസ് ക്നാനായ മിഷന്റെ ഔദ്യോഗികമായ വെബ് സൈറ്റ് മാർ മാത്യു മൂലക്കാട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുളള ആഘോഷമായ പ്രദിക്ഷണം ആരംഭിച്ചു.
thirunnal2
ഏറ്റവും മുന്നിൽ പേപ്പൽ പതാക ഏന്തി കുട്ടികൾ, ചെറിയ മുത്തുക്കുട, അതിനുശേഷം വലിയ മുത്തുക്കുട ഏന്തിയ വിശ്വാസികൾ, ചെണ്ടമേളം, ഒരേ നിറത്തിലുളള ഷർട്ടും മുണ്ടും സാരിക്കും ബ്ലൗസും ധരിച്ച തിരുനാൾ പ്രസുദേന്തിമാർ, ബാന്റ് സെറ്റ്, മാതാവിന്റെ തിരുസ്വരൂപം, ഫാ. ജോസി കിഴക്കേതലക്കൽ പ്രദിക്ഷണത്തിന് നേതൃത്വം നൽകി. തിരികെ പളളിയിൽ പ്രവേശിച്ച പ്രദിക്ഷണത്തിനുശേഷം അടുത്ത വർഷത്തെ തിരുനാൾ നടത്തുവാൻ തയ്യാറായി വന്ന 25 അംഗങ്ങളെ മാർ മാത്യു മൂലക്കാട് മുടിയും തിരിയും നൽകി അനുഗ്രഹിച്ചു.അതിനുശേഷം പാരീഷ് ഹാളിൽ പ്രവേശിച്ച വിശ്വാസ സമൂഹത്തിന് കോഫിയും സ്നാക്സും വിതരണം ചെയ്തു. തുടർന്ന് സെന്റ് പീറ്റേഴ്സ് ഹാളിൽ തിങ്ങിനിറഞ്ഞ വിശ്വാസികളുടെ സാക്ഷി നിർത്തി അഭിവന്ദ്യ പിതാവിനേയും ഫാ. സ്റ്റീഫൻ കണ്ടാരപ്പളളിയേയും മറ്റ് വൈദീകരേയും ചെണ്ടമേളങ്ങളുടേയും നടവിളികളുടേയും മാർത്തോമൻ പാട്ടുകളുടെ ഈരടികളോടെകൂടിയും വിശ്വാസികൾ കരഘോഷത്തോടെ കൈകളിൽ എടുത്ത് സ്റ്റേജിൽ എത്തിച്ചു. ആദ്യ കുർബാന കൈക്കൊണ്ട മുഴുവൻ കുട്ടികളും മാതാപിതാക്കളും മാർ മാത്യു മൂലക്കാടിന്റെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് മധുരം പങ്ക് വച്ചു.
thirunnal5
തുടർന്ന് കുട്ടികളും യുവതി യുവാക്കളും പങ്കെടുത്ത കലാസന്ധ്യാ ആരംഭിച്ചു. ലിസ്സി കുന്നംപടവിൽ സംവിധാനം നിർവ്വഹിച്ച അവതരണ ഡാൻസ് തിങ്ങിനിറഞ്ഞ കാണികൾ ഹർഷാരവത്തോടെ ഏറ്റുവാങ്ങി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ഡാൻസുകൾ ക്നാനായ യുവതി യുവാക്കൾ അവതരിപ്പിച്ച സ്കിറ്റ്, ഫൂഷൻ ഡാൻസ് ഇവയൊക്കെ കാണികൾക്ക് പുതിയ അനുഭവമായി. യുവതി യുവാക്കളുടെ ഈ കഴിവിന് മാർ മാത്യു മൂലക്കാട് സ്റ്റേജിൽ അവരെ അഭിനന്ദിച്ചു. തുടർന്ന് ജാബിൻ ജെയിൻ, ജോഷി, ദീപ ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള ഉത്സവ പ്രതിതീ പകർന്നു.
thirunnal4
അനുഗ്രഹീത ഗായികാ ഗായകരോടൊപ്പം നൃത്തവും പാട്ടും പാടി കാണികൾ അവരുടെ തിരുനാളിന്റെ വിജയത്തിന്റെ ആഘോഷത്തിൽ പങ്ക് ചേർന്നു. തുടർന്ന് ഏവർക്കും സ്നേഹ വിരുന്നും ക്രമീകരിച്ചിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന തിരുനാളിനും യുവജന സംഗമത്തിനും ബൈബിൾ കലോത്സവത്തിലും പിന്നിൽ പ്രവർത്തിച്ച മുഴുവൻ കമ്മറ്റിക്കാർക്കും ലൈറ്റ് ആൻഡ് സൗണ്ട്, ഫോട്ടോ വീഡിയോ, മൂന്ന് ദിവസം ഭക്ഷണം തയ്യാറാക്കിയ എബിജി കേറ്ററിംഗ് ഷാജിക്കും പളളിയ്ക്കും ഹാളിനും ദീപാലങ്കരാങ്ങളാൽ അലങ്കരിച്ച മുഴുവൻ ആൾക്കാർക്കും മാതാവിന്റെ തിരുനാൾ ചരിത്ര വിജയത്തിലേക്ക് മാറ്റുവാൻ സഹായിച്ച എല്ലാ വിശ്വാസികൾക്കും പ്രതിസന്ധികളിൽ തളരാതെ പതറാതെ ഇതിന് പിന്നിൽ അഹോരാത്രം പ്രയത്നിച്ച പാരിഷ് കൗൺസിൽ അംഗങ്ങൾ, പ്രസുദേന്തിമാർ, ട്രസ്റ്റിമാർ, തിരുനാൾ മംഗളകരമാക്കാൻ പ്രാർഥന വിശ്വാസ സമൂഹത്തിനും തിരുനാൾ പരിപാടികൾ യഥാസമയം വിശ്വാസികളുടെ വിരൽതുമ്പിൽ എത്തിക്കാൻ സഹായിച്ച മാധ്യമ പ്രവർത്തകരോടും ഓൺലൈൻ പത്രക്കാരോടുമുളള നന്ദി സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പിആർഒ റെജി പാറയ്ക്കൻ അറിയിച്ചു.

Related News