Loading ...

Home Education

ഒരു വൈകല്യത്തിനും ജീവിതത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ച കൊച്ചുമിടുക്കി; വിരലുകളില്ലാതെ ജനിച്ചു; നാഷണല്‍ ഹാന്‍ഡ്‌റൈറ്റിങ് മല്‍സരത്തില്‍ വിജയി

ന്യൂയോര്‍ക്ക്: ( 27.04.2019) വൈകല്യത്തെ തോല്‍പ്പിച്ച പത്തുവയസുകാരി സാറ ഹിന്‍സ്ലി. ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഡ്യത്തോടെയും മുന്നോട്ട് പോയാല്‍ ഒരു വൈകല്യത്തിനും ജീവിതത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി. ജോണ്‍സ് റീജണല്‍ കാത്തലിക് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് സാറ.

2019 സനര്‍ബ്ലോസര്‍ നാഷണല്‍ ഹാന്‍ഡ്‌റൈറ്റിങ് മല്‍സരത്തില്‍ നിക്കൊളസ് മാക്‌സിമം അവാര്‍ഡ് സ്വന്തമാക്കി, ഈ കൊച്ചുമിടുക്കി വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഇരുകൈകളിലും വിരലുകളില്ലാതെയാണ് അവളുടെ ജനനം.

മേരിലാന്റിലെ ഫ്രെഡറിക്കിലുള്ള സെന്റ്. ഇരുകൈകകള്‍കൊണ്ടും പെന്‍സില്‍ ചേര്‍ത്തു പിടിച്ചാണ് അവള്‍ മനോഹരമായ കൈപ്പടയിലെഴുതുന്നത്. ദേശീയ മല്‍സരത്തില്‍ വിജയിച്ചപ്പോള്‍ തനിക്ക് 35,069.75 രൂപ സമ്മാനമായി ലഭിച്ചുവെന്നും അതെന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സാറ പറയുന്നു. തന്നെപ്പോലെ ശാരീരികമായി എന്തെങ്കിലും തരത്തിലുള്ള കുറവുകളുള്ള കുട്ടികള്‍ക്ക് തന്റെ ജീവിത കഥ പ്രചോദനമാവട്ടെ എന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഈ മിടുക്കി വ്യക്തമാക്കുന്നു.

''എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വെല്ലുവിളികളെ നേരിടാന്‍ മറ്റു കുട്ടികള്‍ തയാറായാല്‍ അതായിരിക്കും എന്റെ ഏറ്റവും വലിയ സന്തോഷം. നമ്മള്‍ പരിശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുംതന്നെയില്ല.''എന്ന് സാറ പറയുന്നു.

Related News