Loading ...

Home USA

പാക് പൗരന്‍മാരുടെ വിസ നിഷേധിക്കാന്‍ യുഎസ് നീക്കം

വാഷിങ്ടണ്‍ : യുഎസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള പാക് പൗരന്മാരുടെ വിസ നിഷേധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. വിസ കാലാവധി കഴിഞ്ഞ് നാട് കടത്തപ്പെട്ട പാക് പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്തിതിനെ തുടര്‍ന്നാണ് ഈ കര്‍ശ്ശന നടപടി. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം വിലക്കുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള നടതന്ത്രബന്ധത്തിന് ഒന്നും മറ്റമില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെടുന്ന പൗരന്മാരെ ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ ഇതിനു മുമ്ബും വിസമ്മതിച്ചിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞ സ്വന്തം പൗരന്മാരെ സ്വീകരിക്കാത്തത് മൂലം യഎസ് പല രാജ്യങ്ങള്‍ക്കുമെതിരെ ഇത്തരത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഘാനയ്‌ക്കെതിരേയും ഇത്തരത്തില്‍ നടപടി ഉണ്ടായിരുന്നു.

Related News