Loading ...

Home National

പുതിയ 20 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും; നോട്ടിന്റെ 'പിന്നില്‍' ചരിത്രമുറങ്ങുന്നു

മുംബൈ: ( 27.04.2019) രാജ്യത്ത് പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഇളം മഞ്ഞ നിറത്തിലാണ് നോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. നോട്ടിന്റെ മുന്‍ഭാഗത്ത് മധ്യത്തിലായിട്ടാണ് ഗാന്ധിജിയുടെ ചിത്രം. ചെറിയ വലുപ്പത്തില്‍ ഹിന്ദിയില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ, 20 എന്നിങ്ങനെ എഴുതിയത് കാണാം. നോട്ടിന്റെ പിന്‍ഭാഗത്ത് ചരിത്ര പ്രസിദ്ധമായ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാന്യമുള്ള പുരാതനവും പ്രശസ്തവുമായ സ്ഥലമാണ് എല്ലോറ ഗുഹകള്‍.

രഘുറാം രാജന് ശേഷം പുതിയ ഗവര്‍ണറായി സ്ഥാനമേറ്റ ശക്തികാന്ത് ദാസാണ് നോട്ടില്‍ ഒപ്പു വെച്ചിരിക്കുന്നത്.

Related News