Loading ...

Home Gulf

ശ്രീലങ്കന്‍ സ്‌ഫോടനം; ബുര്‍ജ് ഖലീഫയില്‍ ലങ്കന്‍ പതാക തെളിയിച്ചു

ദുബായ്: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി, ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടങ്ങളില്‍ ലങ്കന്‍ പതാക തെളിച്ച്‌ യുഎഇ. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശവും ബുര്‍ജ് ഖലീഫയില്‍ നിറഞ്ഞു. ഐക്യദാര്‍ഢ്യ സന്ദേശവുമായി മറീന മാള്‍, അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ്, അബുദാബി നാഷനല്‍ ഓയില്‍ കമ്ബനി ആസ്ഥാനം, എമിറേറ്റ്‌സ് പാലസ്, ഷെയ്ഖ് സായിദ് പാലം, ക്യാപ്പിറ്റല്‍ ടവര്‍ എന്നിവിടങ്ങളിലും ലങ്കന്‍ പതാക തെളിഞ്ഞു. യുഎഇ നേതാക്കള്‍ ഭീകരാക്രമണത്തില്‍ ശക്തമായി അപലപിച്ചിരുന്നു.

Related News