Loading ...

Home sports

ഈ കളിയില്‍ മാത്രമല്ല, ചെന്നൈയെ തകര്‍ക്കലാണ് മലിംഗയുടെ ഹോബി; അതില്‍ റെക്കോര്‍ഡുമിട്ടു

ചെന്നൈയെ തോല്‍പ്പിച്ച്‌ വിജയ വഴിയിലേക്ക് മുംബൈ ഇന്ത്യന്‍സ് തിരിച്ചെത്തി. ചെപ്പോക്കില്‍ ചെന്നൈയ്‌ക്കെതിരെ 46 റണ്‍സിന്റെ ജയം മുംബൈ പിടിക്കാന്‍ മുംബൈയ്ക്ക് കരുത്തായത് സൂപ്പര്‍ താരം ലസിത് മലിംഗയുടെ കളിയായിരുന്നു. ചെന്നൈയുടെ മുന്‍ നിരയെ തകര്‍ത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മലിംഗ മറ്റൊരു റെക്കോര്‍ഡും അവിടെ തന്റെ പേരിലാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡാണ് മലിംഗ ചെന്നൈയ്‌ക്കെതിരെ സ്വന്തമാക്കിയത്. 12 ഐപിഎല്‍ സീസണുകള്‍ പിന്നിടുമ്ബോള്‍ ചെന്നൈയ്‌ക്കെതിരെ 30 വിക്കറ്റുകളാണ് മലിംഗ വീഴ്ത്തിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 29 വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവിന്റെ റെക്കോര്‍ഡ് ആണ് മലിംഗ ഇവിടെ മറികടന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ 28 വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ന്‍ ബ്രാവോയാണ് ഈ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്ത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് മലിംഗ. 117 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 166 വിക്കറ്റാണ് മലിംഗ വീഴ്ത്തിയത്. 150 വിക്കറ്റുമായി അമിത് മിശ്രയും, 149 വിക്കറ്റുമായി പീയുഷ് ചൗളയുമാണ് മലിംഗയ്ക്ക് പിന്നിലുള്ളത്.

Related News