Loading ...

Home sports

വിദാല്‍ ലക്ഷ്യമിടുന്നു; തുടര്‍ച്ചയായി എട്ടാം കിരീടം

സ്പാനിഷ് ലാ ലി​ഗയില്‍ ബാഴ്സലോണ തന്നെ കിരീടം ചൂടുമെന്ന് ഏതാണ്ടുറപ്പായി. ലീ​ഗില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഒരെണ്ണം മാത്രം ജയിച്ചാല്‍ മതി കിരീടം വീണ്ടും ന്യുകാമ്ബിലെത്താന്‍. എന്നാല്‍ ബാഴ്സ കിരീടം ചൂടുന്നതിനൊപ്പം മറ്റൊരു ചരിത്രനേട്ടത്തിലേക്ക് കുതിക്കുകയാണ് സൂപ്പര്‍ താരം അര്‍ട്ടൂറോ വിദാല്‍ ഇക്കുറി ബാഴ്സ ലാ ലി​ഗ കിരീടം ചൂടിയാല്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷം ലീ​ഗ് കിരീടമെന്ന നേട്ടമായിരിക്കും വിദാലിനെ തേടിയെത്തുക. 2011-12 സീസണില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിലെത്തിയതോടെയാണ് ആദ്യ ലീ​ഗ് കിരീടം വിദാലിനെ തേടിയെത്തുന്നത്. പിന്നീട് മൂന്ന് തവണ കൂടി യുവന്റസിനൊപ്പം ചിലി സൂപ്പര്‍ താരം സെരി എ ചൂടി. പിന്നീട് 2015-ല്‍ വിദാല്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിലെത്തി. തുടര്‍ന്ന് മൂന്ന് സീസണുകളാണ് ജര്‍മന്‍ ഭീമന്മാര്‍ക്കൊപ്പം കളിച്ചത്. ഈ മൂന്ന് സീസണുകളിലും ബുന്ദസ്‌ലി​ഗ കിരീടം വിദാല്‍ ബയേണിനൊപ്പം ചൂടി. തുടര്‍ന്ന് ഈ സീസണിലാണ് വിദാല്‍ ന്യൂകാമ്ബിലെത്തുന്നത്. ഇക്കുറി കിരീടം ചൂടിയാല്‍ യൂറോപ്പിലെ പ്രധാന മൂന്ന് ലീ​ഗുകളിലെ കിരീടനേട്ടവും വിദാലിന് കൈവരും ബാഴ്സലോണയുടെ കളിശൈലിയുമായി യോജിച്ചുപോകാന്‍ വിദാലിനായേക്കില്ലെന്ന് തുടക്കത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ സീസണ്‍ പുരോ​ഗമിക്കുന്തോറും ബാഴ്സ നിരയില്‍ അനിഷേധ്യ സാന്നിധ്യമായി വിദാല്‍ മാറി. ആദ്യ ഇലവനില്‍ അവസരം കുറവാണെങ്കിലും പകരക്കാരനെന്ന നിലയില്‍ ലഭക്കുന്ന അവസരങ്ങളില്‍ നൂറ് ശതമാനം ആത്മര്‍ഥതയേടെയാണ് വിദാല്‍ കളത്തില്‍ നിറയുന്നത്.

Related News