Loading ...

Home special dish

നാവില്‍ വെള്ളമൂറും ഉള്ളിത്തീയല്‍ ഈസിയായി ഉണ്ടാക്കാം!

ഉള്ളിത്തീയല്‍ എന്നും നാവില്‍ വെള്ളമൂറിക്കുന്ന വിഭവമാണ്. നല്ല രുചികരമായ വിഭവങ്ങള്‍ നമ്മുടെ പൈതൃകത്തിന്‍റെ ഓര്‍മ്മ പേറുന്നുണ്ടാകുമെന്നാണ് വിശ്വാസം. ഉള്ളിത്തീയല്‍ എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ കഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ഈ വിഭവത്തിന്‍റെ മഹിമ അതുതന്നെ. വിരുന്നുകാരുണ്ടെങ്കില്‍ നാട്ടിന്‍‌പുറങ്ങളില്‍ ഇന്നും സൂപ്പര്‍സ്റ്റാറാണ് ഉള്ളിത്തീയല്‍. രുചികരമായ ഉള്ളിത്തീയല്‍ ഉണ്ടാക്കുന്ന വിധമാണ് താഴെ കൊടുത്തിരിക്കുന്നത്: ചേരുവകള്‍: ഉള്ളി - 200 ഗ്രാം (അരിഞ്ഞത്) വെളുത്തുള്ളി - 3 തേങ്ങ - 1(തിരുമ്മിയത്) മഞ്ഞള്‍പ്പൊടി - 1/2 ടിസ്പൂണ്‍ മുളകുപൊടി - 2 ടീസ്പൂണ്‍ മല്ലിപ്പൊടി - 2 ടീസ്പൂണ്‍ കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍ ഉലുവാപ്പൊടി - 1/4 ടീസ്പൂണ്‍ പച്ചമുളക് - 3എണ്ണം കറിവേപ്പില പുളി ഉപ്പ് - പാകത്തിന് കടുക് - 1/2 ടീസ്പൂണ്‍ വെളിച്ചെണ്ണ പാകം ചെയ്യുന്ന വിധം:

തേങ്ങ ഉലുവാപ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് കടുത്ത ബ്രൌണ്‍ നിറമാകുന്നതുവരെ നന്നായി വറുക്കുക (എണ്ണ ചേര്‍ക്കരുത്). പകുതി സമയം കഴിയുമ്ബോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവയും ചേര്‍ത്ത് വറുക്കുക. അതിനുശേഷം വറുത്ത ചേരുവകള്‍ വെള്ളം കുറച്ച്‌ ചേര്‍ത്ത് അരച്ചെടുക്കുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഉള്ളി, പച്ചമുളക് കീറിയത്, വെളുത്തുള്ളി എന്നിവ ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. നന്നായി വഴറ്റിയ ഈ ചേരുവകളിലേക്ക് പുളി പിഴിഞ്ഞതും അരച്ച ചേരുവയും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് അല്പസമയം തിളപ്പിക്കുക. എന്നിട്ട് വെളിച്ചെണ്ണയില്‍ കടുക് വറുത്ത് ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്ത് കറിയിലേക്ക് ഒഴിക്കുക.

Related News