Loading ...

Home Education

ബിരുദാനന്തര ബിരുദ മെഡിക്കല്‍ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ‌് നടപടി തുടങ്ങി

തിരുവനന്തപുരം
2019ലെ ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ‌്സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ‌് നടപടിക്രമങ്ങള്‍ ആരംഭിച്ചു. 26ന‌് രാവിലെ ഒമ്ബതുവരെ www.cee.kerala.gov.in എന്ന വെബ‌്സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക‌് ഓണ്‍ലൈന്‍ ഓപ‌്ഷന്‍ കണ്‍ഫര്‍മേഷന്‍, നിലവിലുള്ള ഓപ‌്ഷനുകളുടെ പുനഃക്രമീകരണം/റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോഴ‌്സുകളിലേക്ക‌് ഓപ‌്ഷന്‍ സമര്‍പ്പണം എന്നിവയ‌്ക്കുള്ള സൗകര്യം ലഭ്യമാകും. രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട‌്മെന്റില്‍ പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും വെബ‌്സൈറ്റിലെ ഹോംപേജിലൂടെ ഓണ്‍ലൈന്‍ ഓപ‌്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ‌്‌. ഓണ്‍ലൈന്‍ ഓപ‌്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും രണ്ടാംഘട്ട അലോട്ട‌്മെന്റിനായി പരിഗണിക്കുന്നതല്ല.
ഓള്‍ ഇന്ത്യാ ക്വോട്ടയില്‍ ഒഴിവ‌് വന്ന‌് സംസ്ഥാന ക്വോട്ടയിലേക്ക‌് തിരികെ ലഭിച്ചേക്കാവുന്ന സീറ്റുകളിലേക്കും ഒന്നാം ഘട്ട അലോട്ട‌്മെന്റിനുശേഷം സംസ്ഥാന ക്വോട്ടയില്‍ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ഉള്‍പ്പെടുത്തിയ സീറ്റുകളിലേക്കും ഈ ഘട്ടത്തില്‍ അലോട്ട‌്മെന്റ‌് നടത്തുന്നതാണ‌്. രണ്ടാംഘട്ട അലോട്ട‌്മെന്റ‌് സംബന്ധിച്ച വിശദമായി വിജ്ഞാപനം വെബ‌്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ളത‌് അപേക്ഷകര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ‌്.

Related News