Loading ...

Home Gulf

6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശന വിസ ലഭിക്കാന്‍ പ്രത്യേകാനുമതി നിര്‍ബന്ധമാക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിലേയ്ക്കുള്ള സന്ദര്‍ശന വിസ ലഭിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി നിര്‍ബന്ധമാക്കി കുവൈറ്റ്. ആറു രാജ്യങ്ങള്‍ക്കാണ് പ്രത്യേകാനുതി നിര്‍ബന്ധമാക്കിയത്. പാകിസ്താന്‍, ബംഗ്ലാദേശ്, സിറിയ, ഇറാഖ്, ഇറാന്‍, യമന്‍ എന്നീ രാജ്യക്കാര്‍ക്കാണ് വിസ അനുവദിക്കുന്നതില്‍ പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അയച്ച സര്‍ക്കുലറിലാണ് പുതിയ നിബന്ധന വ്യക്തമാക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക അനുമതി ഇല്ലാതെ സന്ദര്‍ശകവിസ അനുവധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 152,759 സിറിയക്കാരും 14,999 ഇറാഖികളും 38,034 ഇറാന്‍കാരും 12,972 യെമനികളും 107,084 പാകിസ്ഥാനികളും 278,865 ബംഗ്ലാദേശികളും നിയമാനുസൃത ഇഖാമയില്‍ കുവൈറ്റിലുണ്ട്. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്ബോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം നിലവില്‍ കുവൈറ്റിലുള്ളവര്‍ക്കു താമസാനുമതി പുതുക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News