Loading ...

Home Gulf

ഈ ലോകത്തിലെ വേറെ ഏത് ടീം ആയിരുന്നെങ്കിലും ഫോമില്ലാതെ വിഷമിച്ച തന്നെ പുറത്ത് ഇരുത്തുമായിരുന്നെന്ന് ചെന്നൈ ഓപ്പണര്‍ ഷെയിന്‍ വാട്ട്സന്‍. ഈ സീസണില്‍ ആദ്യമായി ഫോമിലേക്ക് ഉയര്‍ന്ന താരം നേടിയ 96 റണ്‍സിന്റെ പിന്‍ബലത്തിലാണ് ഇന്നലെ ചെന്നൈ ഹൈദരാബാദിനെ മറികടന്ന് ജയം സ്വന്തമാക്കിയത്. മത്സര ശേഷം ക്യാപ്റ്റന്‍ ധോണിക്കും പരിശീലകന്‍ ഫ്ലെമിങ്ങിനും നന്ദി പറയാനും താരം മറന്നില്ല. 'ധോണിയോടും ഫ്ലെമിങ്ങിനോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല, ലോകത്തില്‍ ഞാന്‍ കളിച്ച വേറെ ഏത് ടീം ആയിരുന്നെങ്കിലും തന്നെ ഡ്രോപ്പ് ചെയ്യുമായിരുന്നു, പക്ഷെ അവര്‍ എന്നില്‍ വിശ്വസിച്ചു' എന്നാണ് താരം മത്സര ശേഷം പ്രതികരിച്ചത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ലഭിച്ച ഭാഗ്യവും തന്നെ ഏറെ സഹായിച്ചതായി താരം സമ്മതിച്ചു. വാട്ട്സന് പരമാവധി അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്മെന്റ് തയാറായിരുന്നു എന്ന് നേരത്തെ ധോണിയും സൂചന നല്‍കിയിരുന്നു.

കെ എസ് എഫ് ഇ പ്രവാസി ചിട്ടികള്‍ ഈ ഏപ്രില്‍ 24 മുതല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നിലവില്‍ വരും. ചിട്ടികളുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം മെയ് 17 ന് ആരംഭിക്കും. നിലവില്‍ യു എ ഇ, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് കെ എസ് എഫ് ഇയുടെ പ്രവാസി ചിട്ടിയില്‍ ചേരാന്‍ സാധിക്കുമായിരുന്നത്.


 

മെയ് 17 ന് കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വച്ച്‌ നടക്കുന്ന ചടങ്ങിന് ശേഷം ധനമന്ത്രി തോമസ് ഐസ്സക്കിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്യന്‍ പ്രവാസികള്‍ക്കായി ചിട്ടി സമര്‍പ്പിക്കും.

Related News