Loading ...

Home USA

യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യ സംഘം ബിഷപ്പ് മാർ പൗലോസിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15 ന് ഡാലസിൽ by ഷാജി രാമപുരം

ഡാലസ് ∙ ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ സഭാ വ്യത്യാസം കൂടാതെ ഒന്നായി സംഘടിപ്പിച്ച് ക്രിയാത്മക എക്ക്യുമെനിസവും സുവിശേഷികരണവും എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10 വർഷത്തിലധികമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യ (യുസിപിഐ) എന്ന സംഘടനയുടെ പ്രവർത്തകർ നോർത്ത് അമേരിക്കയിൽ പര്യടനം നടത്തുന്നതിന്റെ ഭാഗമായി ഒക്ടോബർ 15 വ്യാഴാഴ്ച ഡാലസിൽ എത്തുന്നു.മാർത്തോമ സഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, മാർത്തോമ സഭയുടെ ആത്മായ ട്രസ്റ്റിയും കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ട്രഷററും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പ്രകാശ് പി. തോമസ്, ഡോ. രാജു എബ്രഹാം (ലുധിയാന മെഡിക്കൽ കോളേജ്) സാം ജെ. ദാസ് (ഡൽഹി) എന്നിവരാണ് സംഘത്തിൽ ഉളളത്.ഒക്ടോബർ 7 ന് ഷിക്കാഗോ, 8 ന് വാഷിങ്ടൺ, 9 ന് ഫിലഡൽഫിയ, 10 ന് ന്യൂജഴ്സി, 11 ന് ന്യൂയോർക്ക്, 13 ന് ബോസ്റ്റൺ, 14 ന് അറ്റ്ലാന്റാ, 15 ന് ഡാലസ്, 16 ന് ഹൂസ്റ്റൺ, 17 ന് സെന്റ് ലൂയിസ് എന്നിവിടങ്ങളിൽ ക്രമീകരിക്കുന്ന എക്യൂമെനിക്കൽ യോഗങ്ങളിൽ പങ്കെടുത്തശേഷം സംഘം 19 ന് ഭാരതത്തിലേക്ക് യാത്ര തിരിക്കും.ഒക്ടോബർ 15 വ്യാഴാഴ്ച ഡാലസിലെ കരോൾട്ടൻ മാർത്തോമ ഇടവകയിൽ വൈകിട്ട് 7 ന് നടത്തുന്ന സമ്മേളനത്തിലേക്ക് ഡാലസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Related News