Loading ...

Home peace

ഭൂമിയിൽ വരാനിരിക്കുന്ന മഹാവിപത്തുകൾ

‘കുറച്ചു കഴിഞ്ഞ് നമുക്ക് നേരിൽ കാണാം..'
ദൈവത്തോട് മനുഷ്യൻ നടത്തുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്രേ ഈ വാക്കുകൾ. കാരണം കുറച്ചുകഴിഞ്ഞ് നിങ്ങൾ ഈ ഭൂമുഖത്തുണ്ടാകുമെന്ന് എന്താണുറപ്പ്? വേണമെങ്കിൽ ഒരു യുക്തിവാദിയുടെ ശൗര്യത്തോടെ ഇതിനെ തള്ളിക്കളയാം. പക്ഷേ വേണമെങ്കിൽ ഈ നിമിഷത്തിൽ തന്നെ ലോകം ഇല്ലാതെയായേക്കാം എന്ന് വിശ്വസിപ്പിക്കുന്ന തെളിവുകൾ ശാസ്ത്രം തന്നെ മുന്നോട്ടു വച്ചാലെങ്ങനെയുണ്ടാകും? ലോകാവസാനദിനത്തെക്കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് അത്തരം അഞ്ച് ദുരന്തസാധ്യതകൾ ഗവേഷകർ മുന്നോട്ടുവച്ചിരിക്കുന്നത്. ദിനോസറുകൾ ഭൂമുഖത്തു നിന്ന് മാഞ്ഞുപോയതു പോലെ മനുഷ്യനും എന്നന്നേക്കുമായി ഇല്ലാതാകാൻ ഏതാനും മണിക്കൂറുകൾ മാത്രം മതിയെന്നു വ്യക്തമാക്കുന്നു ഈ ദുരന്ത മുന്നറിയിപ്പുകൾ. അതുമല്ലെങ്കിൽ ഒരിടത്തു നിന്നു തുടങ്ങി പടിപടിയായി ജീവജാലങ്ങളെ കൊന്നോടുക്കാനും ഈ ദുരന്തങ്ങൾ ധാരാളം.

പൊട്ടാനൊരുങ്ങി തോബ

volcano-afp
74000 വർഷങ്ങൾക്കു മുൻപ് ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപുകളിലുള്ള തോബ എന്ന സൂപ്പർ വോൾക്കാനോ പൊട്ടിത്തെറിച്ചു. ഭൂമിയിൽ രണ്ടരക്കോടി വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനമായിരുന്നു അത്. ഇന്ന് ഒട്ടേറെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തോബ തടാകം രൂപപ്പെട്ടത് ഈ സ്ഫോടനഫലമായാണ്. അന്ന് സ്ഫോടനത്തിൽ പുറംതള്ളപ്പെട്ടതാകട്ടെ 2800 ക്യുബിക് കിലോമീറ്റർ ചാരവും ലാവയുമായിരുന്നു. ഭൂമുഖത്തെ കാലാവസ്ഥയെയും ആവാസവ്യവസ്ഥയെയും തകിടം മറിച്ചുകളഞ്ഞു ഇത്. അക്കാലത്ത് ജീവിച്ചിരുന്നു മനുഷ്യവംശം ഏതാണ്ട് അപ്പാടെ തന്നെ തുടച്ചുമാറ്റപ്പെടാൻ ലാവാ പ്രവാഹം കാരണമായി. മാത്രവുമല്ല അന്തരീക്ഷത്തിൽ ചാരം നിറഞ്ഞ് ഭൂമിയിലെ കാലാവസ്ഥ തണുത്തുറഞ്ഞ നിലയിലായി. അത് ജൈവവ്യവസ്ഥകളെയും തകിടംമറിച്ചു. തോബ ഇനിയും ഏതുനിമിഷവും പൊട്ടിത്തെറിക്കാമെന്നത് ശാസ്ത്രലോകത്തിന് മറച്ചുവയ്ക്കാൻ സാധിക്കാത്ത സത്യമാണ്. ഇപ്പോൾ അങ്ങനെയൊരു സ്ഫോടനമുണ്ടായാൽ മനുഷ്യരാശിക്കുണ്ടാകുന്ന നഷ്ടം ചിന്തിക്കാൻ പോലും പറ്റാത്തത്ര വലുതും. അഞ്ചുകോടി ജനങ്ങളാണ് ഇന്ന് തോബ തടാകത്തിനു ചുറ്റിലുമായി ജീവിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന് 40 കി.മീ ദൂരമേ ഇവിടെ നിന്നുള്ളൂവെന്നും ഓർക്കണം. പൊട്ടിത്തെറിയുണ്ടായാൽ സൂനാമി സുനിശ്ചിതം. ഏതാനും വർഷങ്ങളായി ‘വോൾക്കാനിക് ഗ്യാസ്’ പുറപ്പെടുവിച്ചും പരിസരപ്രദേശത്തെ ഭൂമിയെ ചൂടുപിടിച്ചും വീണ്ടുമൊരു പൊട്ടിത്തെറിയുടെ സൂചനകൾ ഈ അഗ്നിപർവതം നൽകിത്തുടങ്ങിയതായി ഗവേഷകർ പറയുന്നു.

തീരം തകർക്കും സൂനാമി
Hilina-Slump
കാനറി ദ്വീപുകളിലെ ലാ പൽമയിലുള്ള അഗ്നിപർവതം തകർന്നതിനെത്തുടർന്നുണ്ടായ മെഗാസുനാമിയെക്കുറിച്ചുള്ള വാർത്തകളുടെ ഭീതി കെട്ടടങ്ങിയിട്ടില്ല. ഹവായ് ദ്വീപുകളിലെ Kilauea എന്ന അഗ്നിപർവതത്തിന്റെ തെക്കൻ ഭാഗവും സമാനമായ ഭീഷണി ഉയർത്തുന്നുണ്ട്. ഹിലിന സ്‌ലംപ് എന്നറിയിപ്പെടുന്ന à´ˆ ഭാഗം സജീവമാണെന്നും ഇടയ്ക്കിടെ ഭ്രംശനത്തിന് വിധേയമാകുന്നുണ്ടെന്നതും സത്യമാണ്. ഒരു ചെറിയ ഭൂകമ്പമുണ്ടായാൽ മതി ഇവിടെ നിന്ന് 12000 ക്യുബിക് കിലോമീറ്റർ വരുന്ന പാറക്കഷണങ്ങൾ ശാന്തസമുദ്രത്തിലേക്കു പതിക്കും. തുടർന്നുണ്ടാകുന്ന കൂറ്റൻസൂനാമി വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെത്താൻ മണിക്കൂറുകൾ മാത്രം മതി. അപകട മുന്നറിയിപ്പു കൊടുക്കും മുൻപേ തന്നെ തീരം കടലെടുക്കുമെന്നു ചുരുക്കം. 1975ൽ ഹിലിന സ്‌ലംപിലുണ്ടായ വളരെ ചെറിയ ഭ്രംശന ഫലമായി സൃഷ്ടിക്കപ്പെട്ട സൂനാമി കലിഫോർണിയ വരെ എത്തിയിരുന്നു. Kilauea പർവതത്തിന്റെ സമീപത്തെ മറ്റൊരു അഗ്നിപർവതത്തിൽ 1.2 ലക്ഷം വർഷങ്ങൾക്കു മുൻപുണ്ടായ ഒരു ഭ്രംശനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടത് 400 മീറ്റർ ഉയരത്തിൽ ആഞ്ഞടിച്ച കൂറ്റൻ സൂനാമിയായിരുന്നു. à´¤àµà´Ÿà´°àµà´‚

Related News