Loading ...

Home sports

നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് തകര്‍പ്പന്‍ റെക്കോര്‍ഡ് ; താരമായി ബെയര്‍സ്റ്റോ

ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി ഈയാഴ്ച അവസാനത്തോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയാണ്‌ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോണി ബെയര്‍സ്റ്റോ. അത് കൊണ്ട് തന്നെ ഈ‌ സീസണിലെ തന്റെ അവസാന ഹോം മത്സരമായിരുന്നു ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരെ താരം കളിച്ചത്. ഈ മത്സരത്തില്‍ 43 പന്തില്‍ 84 റണ്‍സ് നേടിയ ബെയര്‍സ്റ്റോ ഐപിഎല്ലിലെ ‌തകര്‍പ്പ‌ന്‍ റെക്കോര്‍ഡുകളിലൊന്ന് സ്വന്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അരങ്ങേറ്റ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡിലാണ് ഇപ്പോള്‍ ബെയര്‍സ്റ്റോ ഒന്നാമതെത്തിയിരിക്കുന്നത്. ഈ ‌സീസണില്‍ സണ്‍ റൈസേഴ്സിന് വേണ്ടി കളിച്ച്‌ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച ബെയര്‍സ്റ്റോ സീസണില്‍ ഇത് വരെ നേടിയത് 445 റണ്‍സാണ്. 2015 ലെ തന്റെ അരങ്ങേറ്റ ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി 439 റണ്‍സ് നേടിയ ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യറിന്റെ പേരിലായിരുന്നു ഇത്രയും നാള്‍ ഇക്കാര്യത്തിലെ റെക്കോര്‍ഡ്. ഇതാണ് ബെയര്‍സ്റ്റോ പഴങ്കഥയാക്കിയത്. 2012 ല്‍ ചെന്നൈക്ക് വേണ്ടി 398 റണ്‍സെടുത്ത ഡുപ്ലെസിസ്, 2014 ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 394 റണ്‍സെടുത്ത ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവരാണ് ഇക്കാര്യത്തില്‍ പിന്നാലെയുള്ളത്.

Related News