Loading ...

Home sports

ലോകകപ്പിനുള്ള അഫ്ഘാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു ; ടീമില്‍ കരുത്തുറ്റ സ്പിന്നര്‍മാര്‍

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഘാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗുല്‍ബാദിന്‍ നൈബ് നയിക്കുന്ന ടീമില്‍ റാഷിദ് ഖാന്‍, മൊഹമ്മദ് നബി, മുജീബ് റഹ്‌മാന്‍ എന്നിവരടങ്ങിയ കരുത്തുറ്റ സ്പിന്‍നിരയുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷം പേസ് ബൗളര്‍ ഹമീദ് ഹസ്സനെ അഫ്ഘാനിസ്ഥാന്‍ ടീമില്‍ തിരിച്ചെത്തിച്ചു. റാഷിദ് ഖാനെ ക്യാപ്റ്റനാക്കിയേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും അത്തരത്തിലൊരു നീക്കത്തിന് അഫ്ഘാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ല. മൊഹമ്മദ് ഷഹ്സാദ്, റഹ്മത് ഷാ, നജിബുള്ള സദ്രന്‍ എന്നിവരാണ് ടീമിലെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍. അഫ്ഘാനിസ്ഥാന്‍ ടീം ; ഗുല്‍ബാദിന്‍ നൈബ് (ക്യാപ്റ്റന്‍), മൊഹമ്മദ് ഷാഹ്സാദ് (wk), നൂര്‍ അലി സദ്രാഎം, ഹസ്‌റത്തുള്ള സസായി, റഹ്മത് ഷാ, അസ്‌ഘര്‍ അഫ്ഘാന്‍, ഹാഷ്‌മത്തുള്ള ഷാഹിദി, നജിബുള്ള സദ്രാന്‍, സാമിയുള്ള ഷിന്‍വാരി, മൊഹമ്മദ് നബി, റാഷിദ് ഖാന്‍, ധവാള്‍ട് സദ്രാന്‍, അഫ്താബ്‌ അലം, ഹമീദ് ഹസ്സന്‍, മുജീബ് റഹ്മാന്‍

Related News