Loading ...

Home Education

മലയാളികള്‍ക്ക് അഭിമാനം; ഐഎഎസ് ഇന്റര്‍വ്യൂല്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുമായി ആര്യ ആര്‍ നായര്‍

പത്തനംതിട്ട: ( 22.04.2019) ഈ വര്‍ഷം സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് സര്‍വ്വീസ് നേടിയ ആര്യ ആര്‍ നായര്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുമായി മുന്നില്‍ എത്തിയിരിക്കുന്നു. കൂരോപ്പട സ്വദേശി അരവിന്ദം ഹൗസില്‍ റിട്ട. ലേബര്‍ കമ്മീഷണര്‍ ജി രാധാകൃഷ്ണന്‍ നായരുടെയും സ്‌കൂള്‍ അധ്യാപികയായിരുന്ന സുജാത രാധാകൃഷ്ണന്റെയും രണ്ട് മക്കളില്‍ മൂത്തയാളാണ് 275 ല്‍ 206 മാര്‍ക്കുമായി ഐഎഎസുകാരുടെ മുന്‍ നിരയിലെത്തിയത്.

കിടങ്ങൂര്‍ എന്‍ജിനിയറിംങ് കോളേജില്‍ ഇലകട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക്ക് പാസായതിനുശേഷം പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫൂള്‍ടൈം കോഴ്സിനു ചേര്‍ന്ന് സിവില്‍സര്‍വ്വീസ് പരീക്ഷ പരിശീലനം പൂര്‍ത്തിയാക്കിയ ആര്യ ആര്‍ നായര്‍ രണ്ടാമത്തെ പരിശ്രമത്തിലാണ് ഇന്റര്‍വ്യൂവിന് റെക്കോഡ് മാര്‍ക്കോടെ സര്‍വ്വീസ് നേടിയത്. സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായി പാലാ ഇന്‍സ്റ്റിറ്റിയുട്ടില്‍ മാത്രമാണ് താന്‍ ക്ലാസിലിരുന്ന് പഠിച്ചതെന്നും തന്റെ നേട്ടത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധികൃതരുടെയും അദ്ധ്യാപകരുടെയും പ്രോത്സാഹനത്തിനും സഹായങ്ങള്‍ക്കും നന്ദിപറയുവാന്‍ വാക്കുകളില്ലെന്നും ആര്യ പറഞ്ഞു.

Related News