Loading ...

Home National

പുലിയുടെ വായിലായ ​കുഞ്ഞിനെ അമ്മ രക്ഷിച്ചു

പു​ണെ: പു​​ണെ ജി​​ല്ല​​യി​​ലെ ജു​ന്നാ​റി​ല്‍ ക​രി​മ്ബു​പാ​ട​ത്തിന് സ​​മീ​​പം കി​​ട​​ന്നു​​റ​​ങ്ങി​​യ ഒ​​ന്ന​​ര വ​​യ​​സ്സു​​കാ​​ര​​ന്‍ മ​​ക​​നെ പി​​ടി​​ക്കാ​​നു​​ള്ള പു​​ള്ളി​​പ്പു​​ലി​​യു​​ടെ ശ്ര​​മം ദ​​മ്ബ​​തി​​ക​​ള്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ക​രി​മ്ബു​പാ​ട​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്​​ച രാ​​ത്രി​​യാ​​ണ്​ സം​​ഭ​​വം. അപ്രതീക്ഷിത ശ​ബ്​​ദം​കേ​ട്ട്​ ക​ണ്ണു​തു​റ​ന്ന്​ നോ​ക്കി​യ​പ്പോ​ള്‍ ത​​ന്റെ തൊ​ട്ട​രി​കി​ല്‍ കി​ട​ന്നു​റ​ങ്ങി​യ മ​ക​നെ പു​ലി വ​ലി​ച്ചി​ഴ​ക്കു​ന്ന കാ​ഴ്​​ച​യാ​ണ്​ അ​മ്മ ദീ​പാ​ലി ക​ണ്ട​ത്. പെ​​​ട്ടെ​ന്നു​ത​ന്നെ അ​വ​ര്‍ കൈ​കൊ​ണ്ട്​ പു​ലി​യെ തൊ​ഴി​ച്ചു. കു​ട്ടി​യു​ടെ ത​ല​യു​ടെ ഒ​രു ഭാ​ഗം വാ​യി​ലാ​ക്കി​യ പു​ലി ക​ടി വി​ട്ട്​ അ​മ്മ​യു​ടെ കൈ​യി​ല്‍ ക​ടി​ച്ചു. തൊ​ട്ട​ടു​ത്ത്​ കി​ട​ക്കു​ക​യാ​യി​രു​ന്ന ഭ​ര്‍​ത്താ​വ്​ ഉ​ണ​ര്‍​ന്ന്​ അ​ല​മു​റ​യി​ട്ട​പ്പോ​ള്‍ പു​ലി പി​ന്തി​രി​ഞ്ഞ്​ ഓ​ടു​ക​യാ​യി​രു​ന്നു. ക​രി​മ്ബി​ന്‍ തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്ബ​തി​ക​ള്‍ മ​ക​നു​മൊ​ത്ത്​ പു​റ​ത്താ​ണ്​ കി​ട​ന്നി​രു​ന്ന​ത്. ​കു​ട്ടി​യു​ടെ ക​ഴു​ത്തിന്റെ ​യും ഇ​ട​തു​ക​ണ്ണി​ന്റെയും ഭാ​ഗ​ത്താ​യി പു​ലി​യു​ടെ പ​ല്ലു​ക​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. പ​രു​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related News