Loading ...

Home parenting

കുഞ്ഞുങ്ങളെ കളിപ്പിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക!

ചിലരുണ്ട്, കുഞ്ഞുങ്ങളെ കണ്ടയുടന്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കിയോ ഗോഷ്ടി കാണിച്ചോ ഒക്കെ അവരുടെ ശ്രദ്ധ പിടിച്ചുപറ്റും. മറ്റ് ചിലരാണെങ്കില്‍ വെറുതെ അവരോടെന്തെങ്കിലും സംസാരിച്ചുനോക്കും. ഓരോരുത്തരും കുഞ്ഞുങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുന്നത് ഓരോ രീതിയിലാണ്. എന്നാല്‍ ഈ സമയങ്ങളിലെല്ലാം കുഞ്ഞിന്റെ മനസിലൂടെ കടന്നുപോകുന്ന കാര്യങ്ങളെന്താണെന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? അവര്‍ വെറുതെ നമ്മളെ കേള്‍ക്കുകയോ, വെറുതെ നമ്മളെ കാണുകയോ മാത്രമല്ല, നമ്മളെ പഠിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ഡെവലപ്‌മെന്റല്‍ സൈക്കോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. മൂന്ന് വയസ് മുതലുള്ള കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരുടെ സംസാരത്തിനൊപ്പം തന്നെ അവരുടെ മുഖത്തെ ഭാവങ്ങളും, മുഖത്തെ അവയവങ്ങളുടെ ചലനങ്ങളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുമത്രേ. ഈ നിരീക്ഷണത്തില്‍ ഓരോ വ്യക്തിയേയും കുഞ്ഞ് വിലയിരുത്തുന്നു. അയാള്‍ നല്ലയാളാണോ, വിശ്വസിക്കാന്‍ കൊള്ളാമോ, അതോ എന്നോട് വഴക്കടിക്കുമോ, ഇങ്ങനെയെല്ലാം കുഞ്ഞ് മനസ്സുകള്‍ ചിന്തിക്കുന്നുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്. വിലയിരുത്തല്‍ നടത്തല്‍ മാത്രമല്ല, തുടര്‍ന്ന് പിന്നീട് അവരെ കാണുമ്ബോള്‍ എങ്ങനെ പെരുമാറണമെന്നും അലര്‍ തീരുമാനിക്കുന്നുണ്ടത്രേ. മുന്നൂറ്റിയമ്ബതോളം കുഞ്ഞുങ്ങളില്‍ ഒരു പരീക്ഷണ പരമ്ബര തന്നെ നടത്തിയ ശേഷമാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് വയസ് ആകുമ്ബേഴേക്ക് ഇക്കാര്യത്തില്‍ കുട്ടികള്‍ സ്വയം പര്യാപ്തരുമാകുമത്രേ. പിന്നീട് ഏതാണ്ട് 13 വയസ് വരെ കുട്ടികളില്‍ ഈ സ്വഭാവത്തിന്റെ ബാക്കിപത്രങ്ങള്‍ കിടക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

Related News