Loading ...

Home National

പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും രാജി വച്ചു. രാജിക്കത്ത് നേതൃത്വത്തിന് കൈമാറി.
ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ചില പ്രാദേശിക നേതാക്കള്‍ പ്രിയങ്കയോട് അപമര്യാദയോടെ പെരുമാറുകയായിരുന്നു. അവര്‍ തനിക്കെതിരേ അശ്ലീല പരാമര്‍ശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പ്രിയങ്കയുടെ പരാതി.
ആരോപണ വിധേയരായവരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തന്നോടു ആലോചിക്കാതെ പ്രവര്‍ത്തകരെ പാര്‍ട്ടി തിരിച്ചെടുത്തുവെന്നും പ്രിയങ്ക പരാതിപ്പെടുന്നു.പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദുഃഖമുണ്ടെന്ന് പ്രിയങ്ക കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

Related News