Loading ...

Home special dish

നോയമ്ബ് കാലത്തേ തുര്‍ക്കി പത്തിരി

ഒരു തലശ്ശേരി സ്‌പെഷ്യല്‍ വിഭവമാണ് തുര്‍ക്കി പത്തിരി. വളരെ വ്യത്യസ്തമായ വിഭവമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ നാല് മണി പലഹാരം നോമ്ബ് കാലത്താണ് കൂടുതലായും ഉണ്ടാക്കുന്നത്.
ആവശ്യമുള്ള സാധങ്ങള്‍
ഗോതമ്ബ് പൊടി -അര കിലോ
നെയ്യ് -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
മസാല ഫില്ലിംഗ്
ഇറച്ചി -കാല്‍ കിലോ
സവാള -കാല്‍ കിലോ
പച്ചമുളക് -6 എണ്ണം
ഇഞ്ചി -1 കഷണം
വെളുത്തുള്ളി -6 അല്ലി
ഗരംമാസലപ്പൊടി -1 ടീസ്പൂണ്‍
മധുരമുള്ള ഫില്ലിംഗ്
റവ - ഒരു കപ്പ്‌
പഞ്ചസാര -3 ടേബിള്‍ സ്പൂണ്‍
നെയ്യ് -1 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് -6 എണ്ണം
മുന്തിരി -കുറച്ച്‌
മസാല ഫില്ലിംഗ് ഉണ്ടാക്കുന്ന വിധം
ഇറച്ചി ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച്‌ മിന്‍സ് ചെയ്യുക.സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളി
ചതച്ചതും ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ വഴറ്റുക.ഇതിലേയ്ക്ക് ഇറച്ചിയും ഗരംമസാലപൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റി വാങ്ങി

വെയ്ക്കുക.


മധുരഫില്ലിംഗ് ഉണ്ടാക്കുന്ന വിധം
റവയും പഞ്ചസാരയും തേങ്ങയും അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്ത് ഒരു പാത്രത്തില്‍ മിക്സ് ചെയ്ത് എടുക്കുക
പാചകം ചെയ്യുന്ന വിധം
ഗോതമ്ബ് പൊടിയില്‍ നെയ്യ് ചേര്‍ത്ത് പുട്ടിന്റെ പൊടി നനയ്ക്കുന്നതുപോലെ തിരുമ്മുക.ഇതില്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടിയായി കുഴയ്ക്കുക.ചെറുനാരങ്ങാവലിപ്പത്തില്‍ മാവെടുത്ത്‌ വലിയ ചപ്പാത്തിയായി പരത്തിയെടുക്കുക.അച്ചാറിന്റെ അടപ്പ് കൊണ്ട് ഈ ചപ്പാത്തി ചെറിയ പൂരികളാക്കി മുറിച്ച്‌ മാറ്റുക. ഇനി ഓരോ ചപ്പാത്തിയും എടുത്തു അതിലേക്കു ഒരു സ്പൂണ്‍ ഫില്ലിംഗ് {മസാല/മധുരം} വെയ്ക്കുക. അതിനു ശേഷം ചപ്പാത്തിയുടെ വശങ്ങളെല്ലാം ചുരുക്കുപോലെ ജൊറിയെടുത്ത് ബാക്കിവരുന്ന മാവ് മുകളില്‍ നിന്നും നുള്ളിയെടുക്കുക.ഇത് ചൂടായ എണ്ണയില്‍ ഇളം ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക. സ്വാദിഷ്ടമായ തുര്‍ക്കി പത്തിരി റെഡി.

Related News