Loading ...

Home Education

സ്പീച്ച്‌ ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു; ഏപ്രില്‍ 29 വരെ അപേഷിക്കാം

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആന്‍ഡ് ഹിയറിങ് (എ.ഐ.ഐ.എസ്.എച്ച്‌.), മൈസൂര്‍ 2019- ലെ ബിരുദ, പി.ജി., ഡോക്ടറല്‍, ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച്‌ ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എല്‍.പി) പ്രവേശനത്തിന് പ്ലസ് ടു തലത്തില്‍, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവയില്‍ മൂന്ന് വിഷയമെങ്കിലും പഠിച്ച്‌ 50 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം) നേടി ജയിച്ചിരിക്കണം. പ്രവേശന പരീക്ഷയുണ്ട്. നെഗറ്റീവ് മാര്‍ക്ക് ഇല്ല. മേയ് 18-ന് ആണ് പരീക്ഷ. കോഴിക്കോടും തൃശ്ശൂരും പരീക്ഷാകേന്ദ്രങ്ങളാണ്. സ്പീച്ച്‌ ലാംഗ്വേജ് ആന്‍ഡ് പത്തോളജി, ഓഡിയോളജി എന്നീ എം.എസ്സി, മാസ്റ്റര്‍ ഓഫ് എജ്യുക്കേഷന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ (ഹിയറിങ് ഇംപെയര്‍മെന്റ്) എന്നിവയ്ക്ക് പ്രവേശനപ്പരീക്ഷയുണ്ട്. ഓഡിയോളജി, സ്പീച്ച്‌ ലാംഗ്വേജ് പാത്തോളജി, സ്പീച്ച്‌ ആന്‍ഡ് ഹിയറിങ് എന്നിവയിലെ പിഎച്ച്‌.ഡി. പ്രോഗ്രാം പ്രവേശനം മൈസൂര്‍ സര്‍വകലാശാലയുടെ പ്രവേശനപ്പരീക്ഷ വഴിയാണ്. ബാച്ചിലര്‍ ഓഫ് എജ്യുക്കേഷന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ (ഹിയറിങ് ഇംപെയര്‍മെന്റ്), വിവിധ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് പ്രവേശനപ്പരീക്ഷയില്ല. ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനം റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന പ്രവേശനപ്പരീക്ഷ വഴിയാണ്. സ്ഥാപനത്തിന്റെ പ്രവേശനപ്പരീക്ഷയ്ക്കുള്ള അപേക്ഷ, www.aiishmysore.in വഴി നല്‍കാം. പരീക്ഷയില്ലാത്ത ഡിഗ്രി/ഡിപ്ലോമയ്ക്കുള്ള അപേക്ഷാഫോം, ഏപ്രില്‍ 29 വരെ സ്ഥാപനത്തില്‍നിന്ന് ലഭിക്കും.

Related News