Loading ...

Home Education

നാഷണല്‍ ഉറുദു സര്‍വകലാശാലയില്‍ യു.ജി., പി.ജി. കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ഹൈദരാബാദ് മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാലയില്‍ യു.ജി., പി.ജി., പിഎച്ച്‌.ഡി., ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യു.ജി.: ബി.എഡ്., ബി.ടെക്. (കംപ്യൂട്ടര്‍ സയന്‍സ്) പി.ജി.: എം.ബി.എ., എം.സി.എ., എം.ടെക്. (കംപ്യൂട്ടര്‍ സയന്‍സ്), എം.എഡ്. പിഎച്ച്‌.ഡി.: ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, വിമണ്‍ സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, എജ്യുക്കേഷന്‍, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, മാനേജ്മെന്റ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കംപ്യൂട്ടര്‍ സയന്‍സ് പിഎച്ച്‌.ഡി. കോഴ്സിലേക്കും പ്രവേശനപരീക്ഷ വഴിയുള്ള പ്രവേശനത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി - മേയ് ഒന്ന്.
യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന കോഴ്സുകളിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: http://www.manuu.ac.in

Related News