Loading ...

Home Gulf

ചെടിച്ചട്ടിയില്‍ സ്വന്തം കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട 18 കാരി അറസ്റ്റില്‍

ടെക്‌സസ് : പ്രസവിച്ച ഉടന്‍ ചോരക്കുഞ്ഞിനെ കൊന്ന് ചെടിച്ചട്ടിയില്‍ കുഴിച്ചിട്ട അമ്മ അറസ്റ്റിലായി . 18 കാരിയായ കുട്ടിയുടെ അമ്മ ജാസ്മിന്‍ ലോപസാണ് പോലീസ് പിടിയിലായിരിക്കുന്നത്. ടെക്‌സസിലെ കരോള്‍ട്ടണിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നിരിക്കുന്നത്. മാര്‍ച്ച്‌ മൂന്നിനാണ് കൊലപാതകം നടക്കുന്നത്. സ്വന്തം കിടപ്പുമുറിയിലാണ് ഇവര്‍ കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞ് കരയാന്‍ ശ്രമിക്കുന്നതിനിടെ തുണി ഉപയോഗിച്ചു കുട്ടിയുടെ മുഖം അമര്‍ത്തി മരണം ഉറപ്പാക്കി. തുടര്‍ന്ന് കുട്ടിയെ ബാഗിലാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തി. ഇരുവരും ചേര്‍ന്ന് വലിയൊരു ചെടിച്ചട്ടി വാങ്ങി അതിനുള്ളില്‍ കുട്ടിയെ കിടത്തി മണ്ണിട്ടുമൂടി.തുടര്‍ന്ന് പെറി സെമിത്തേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്.

Related News