Loading ...

Home sports

ഐപിഎല്‍ ലേലത്തില്‍ ആ താരത്തെ അപമാനിച്ചു ; തുറന്നടിച്ച്‌ ഗൗതം ഗംഭീര്‍

ഈ വര്‍ഷത്തെ ഐപിഎല്ലിന് മുന്നോടിയായി നടന്ന താരലേലത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിംഗ് അപമാനിക്കപ്പെട്ടുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ലേലത്തില്‍ അര്‍ഹിക്കുന്ന ബഹുമാനമോ, പണമോ ഒന്നും യുവിക്ക്‌ കിട്ടിയില്ലെന്നും വളരെ നിരാശാജനകമായ കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ‌ദിവസം നവ്ഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്റെ തുറന്ന് പറച്ചില്‍. "യുവരാജിന് അല്പം പോലും ബഹുമാനമോ, അര്‍ഹിക്കുന്ന പണമോ ലേലത്തില്‍ നിന്ന് ലഭിച്ചില്ല. വളരെ കുറവ് പണമാണ് അദ്ദേഹത്തിന് ലേലത്തില്‍ കിട്ടിയത്." അഭിമുഖത്തിനിടെ ഗംഭീര്‍ പറഞ്ഞു. അതേ സമയം താരലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ആവശ്യക്കാരില്ലാതിരുന്നതിനാല്‍ യുവി വില്‍ക്കപ്പെടാതെ പോയിരുന്നു. ആദ്യ ഘട്ട ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയ താരങ്ങളെ രണ്ടാംഘട്ടത്തില്‍വീണ്ടും പരിഗണിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് യുവിയെ സ്വന്തമാക്കുകയായിരുന്നു. ഐപിഎല്‍ ലേലങ്ങളില്‍ വന്‍ തുക മാത്രം കണ്ട് ശീലിച്ച യുവിയെ അടിസ്ഥാന വിലയായ ഒരു കോടി രൂപ നല്‍കിയായിരുന്നു ഇത്തവണ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

Related News