Loading ...

Home sports

മോയീന്‍ അലിയുടെ തല്ലുവാങ്ങിയ കുല്‍ദീപിന് കണ്ണീരടക്കാനായില്ല; ആശ്വസിപ്പിച്ച്‌ നിധീഷ് റാണ

കൊല്‍ക്കത്ത: ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളെന്ന പെരുമയുമായാണ് ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് ഐപിഎല്ലിനിറങ്ങിയത്. കുല്‍ദീപിന്റെ ദുരൂഹത നിറഞ്ഞ പന്തുകള്‍ കളിക്കാന്‍ ലോകത്തെ ഏതു ബാറ്റ്‌സ്മാനും ബുദ്ധിമുട്ടാറുണ്ട്. നിര്‍ണായക അവസരങ്ങളില്‍ വിക്കറ്റ് വീഴ്ത്താനും റണ്‍നിരക്ക് കുറക്കാനും കുല്‍ദീപ് ക്യാപ്റ്റന്മാരുടെ വജ്രായുധമാണ്. എന്നാല്‍, പതിവിന് വിപരീതമായ കുല്‍ദീപിനെയാണ് ഇത്തവണ ഐപിഎല്ലില്‍ കാണാനാകുന്നത്. കുല്‍ദീപിന്റെ കരിയറിലെ ഏറ്റവും മോശം ഐപിഎല്ലില്‍ ഒന്നാണ് കടന്നുപോകുന്നത്. ഇത്തവണ ഒന്‍പത് മത്സരങ്ങളില്‍നിന്നും ആകെ 4 വിക്കറ്റുകളാണ് വീഴ്ത്തിയത്. ലോകകപ്പിന് മുന്‍പ് താരത്തിന്റെ ഈ രീതിയിലൊരു പ്രകടനം ഇന്ത്യന്‍ ക്യാമ്ബിനെയും ആശങ്കയിലാഴ്ത്തുന്നതാണ്. കണ്ണീരടക്കാനാകാതെ കുല്‍ദീപ്കഴിഞ്ഞദിവസം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കുല്‍ദീപ് ഒരിക്കല്‍ക്കൂടി നിറംമങ്ങി. മോയീന്‍ അലിക്കെതിരെ ഒരോവറില്‍ 27 റണ്‍സ് വഴങ്ങിയത് നാണക്കേടാവുകയും ചെയ്തു. മൂന്ന് സിക്‌സറുകളും 2 ഫോറും ഓവറില്‍ വിട്ടുകൊടുത്തു. അവസാന പന്തില്‍ അലിയെ പുറത്താക്കിയെങ്കിലും കുല്‍ദീപിന് സങ്കടം അടക്കാനായില്ല. കണ്ണീര്‍നിറഞ്ഞ കുല്‍ദീപിനെ സഹതാരം നിധീഷ് റാണയാണ് ആശ്വസിപ്പിച്ചത്.

ബാറ്റ്‌സ്മാന്മാര്‍ ശ്രദ്ധിച്ചു കളിക്കുന്നുകുല്‍ദീപ് 4 ഓവറില്‍ 59 റണ്‍സാണ് വിട്ടുകൊടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സ്പിന്നറുടെ മോശം പ്രകടനത്തിനൊപ്പമെത്തുകയും ചെയ്തു താരം. തന്റെ ഓവറില്‍ പുറത്താകാതിരിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ ശ്രദ്ധിച്ചു കളിക്കുന്നു എന്നാണ് നേരത്തെ കുല്‍ദീപ് പറഞ്ഞത്. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി ലോകകപ്പിന് ഒരുങ്ങാനാകും ഇനി കുല്‍ദീപിന്റെ ശ്രമം. ബാംഗ്ലൂര്‍ കൊല്‍ക്കത്ത മത്സരംറണ്‍മഴ കണ്ട പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാലു വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ മുന്‍നിര തകര്‍ന്നെങ്കിലും മധ്യനിരയില്‍ നിതീഷ് റാണയും (85*) സൂപ്പര്‍ താരം ആന്ദ്രെ റസ്സലും (65) നടത്തിയ വെട്ടിക്കെട്ട് ഇന്നിങ്സുകള്‍ കെകെആറിനെ ജയത്തിന് അരികിലെത്തിച്ചിരുന്നു. അഞ്ചു വിക്കറ്റിന് 203 റണ്‍സെടുത്ത് കെകെആര്‍ മത്സരം കൈവിടുകയായിരുന്നു. ബാംഗ്ലൂര്‍ 10 റണ്‍സിന്റെ ജയം സ്വന്തമാക്കി.

Related News