Loading ...

Home National

ഹരിയാനയില്‍ കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിച്ച്‌ ആം ആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഹരിയാനയിലും പ്രതിപക്ഷ സഖ്യത്തിന് വീണ്ടും സാധ്യത തെളിയുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച സീറ്റ് വിഭജന ഫോര്‍മുല സ്വീകരിച്ചതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ഹരിയാനയില്‍ 7:2:1 എന്ന അനുപാതത്തില്‍ സീറ്റുകള്‍ വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനം തങ്ങള്‍ സ്വീകരിക്കുന്നതായി എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായി വെള്ളിയാഴ്ച വ്യക്തമാക്കി. ഡല്‍ഹിയിലെ സീറ്റുകളുടെ കാര്യത്തില്‍ക്കൂടി തീരുമാനമായാല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇരു കക്ഷികളും തമ്മിലുള്ള സഖ്യം പ്രതീക്ഷിക്കാം . എന്നാല്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് ജെജെപി നിലപാടെടുത്തിട്ടുണ്ട്. അവരുടെ എതിര്‍പ്പ് എഎപിക്ക് ഹരിയാനയില്‍ തലവേദന സൃഷ്ടിച്ചിട്ടുണ്ട്‌. ഡല്‍ഹിയില്‍ ആദ്യ ഘട്ടത്തില്‍ മൂന്നു സീറ്റ് വീതം കോണ്‍ഗ്രസും എഎപിയും മത്സരിക്കുക. ഒരു സീറ്റില്‍ പൊതുസ്വതന്ത്രന്‍ എന്നതായിരുന്നു കോണ്‍ഗ്രസ് ഫോര്‍മുല. അത് എഎപി അംഗീകരിച്ചില്ല. അവര്‍ അഞ്ച് സീറ്റില്‍ തങ്ങളും രണ്ട് സീറ്റ് കോണ്‍ഗ്രസിന് എന്ന വാഗ്ദാനം മുന്നോട്ടുവച്ചു. അതാണ് ഇപ്പോള്‍ 4:3 എന്നതിലേക്ക് എത്തിയത്‌. ഡല്‍ഹിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യമില്ലെങ്കില്‍ ഏഴിടത്തും ബിജെപി ജയിക്കുമെന്നാണ് പല സര്‍വെ ഫലങ്ങളും സൂചിപ്പിക്കുന്നത്‌.

Related News