Loading ...

Home cinema

പതിനെട്ടാം പടിയില്‍ മമ്മൂട്ടിയെ കൂടാതെ പൃഥിയും അതിഥി വേഷത്തില്‍ എത്തുന്നു

പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം പതിനെട്ടാം പടിയില്‍ മമ്മൂട്ടിയെ കൂടാതെ പൃഥിരാജും അതിഥി താരമായി എത്തുന്നു. ബുധനാഴ്ച ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലെ രണ്ട് ദിവസങ്ങളിലാണ് പൃഥ്വിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലയ്ക്കല്‍' എന്ന സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥിരാജിന്റെയും ഉണ്ണി മുകുന്ദന്റെയും കഥാപാത്രങ്ങളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരാള്‍ യഥാര്‍ഥത്തില്‍ വിദ്യ ആര്‍ജിക്കുന്നത് വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നല്ല മറിച്ച്‌ സമൂഹത്തില്‍ നിന്നാണ് എന്ന ആശയത്തിലൂന്നിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഏഴ് പാട്ടുകളാണ് ഉളളത്. ചിത്രത്തില്‍ വിജയ് യേശുദാസും സിത്താരയും ഗാനം ആലപിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂണ്‍ അവസാനം പ്രദര്‍ശനത്തിനെത്തും.

Related News