Loading ...

Home Gulf

ഇന്തോനേഷ്യയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; അഞ്ച് വോട്ടുകള്‍ ഒരാള്‍ക്ക് ചെയ്യാം

ഇന്തോനേഷ്യ : ഇന്തോനേഷ്യയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് ജോകോ വിദോദോയും റിട്ടേര്‍ഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും തമ്മിലാണ് മത്സരം നടക്കുന്നത്. 190 മില്യന്‍ ആളുകളാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോകോ വിദോദോക്ക് തന്നെയാണ് മുന്‍തൂക്കം. 2014ല്‍ വിദോദോക്കെതിരെ അഴിമതി ആരോപണവുമായി രംഗത്ത് വന്ന റിട്ടേഡ് ജനറല്‍ പ്രഭോവോ സുബിയന്റോയും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിചെന്നാണ് പ്രചാരണം നടത്തിയത്. ജോകോ വിദോദോയും പ്രഭോവോ സുബിയന്റോയ്ക്കും പുറമേ മൌറൂഫ് അമീനും സാന്റിയാഗോ ഉനോയും തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാന സ്ഥാനാര്‍ഥികളാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിയമനിര്‍മാണ സഭയിലേക്കുള്ള പ്രതിനിധികള്‍ തുടങ്ങി അഞ്ച് വോട്ടുകള്‍ ഒരാള്‍ക്ക് ചെയ്യാം. തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടെണ്ണലും ഇന്ന് തന്നെ നടക്കുമെങ്കിലും തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം മെയിലാണ്.

Related News