Loading ...

Home sports

പണി കിട്ടിയത് ടോസിന് തൊട്ട് മുന്‍പ് ; പഞ്ചാബില്‍ അരങ്ങേറ്റം കുറിക്കാനാവാതെ ഓസീസ് താരം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി അരങ്ങേറ്റം കുറിക്കേണ്ടിയിരുന്ന താരമാണ് ഓസീസ് ഓള്‍ റൗണ്ടര്‍ മോയിസസ് ഹെന്‍റിക്വസ്. മത്സരത്തിന് മുന്‍പുള്ള ടീമിന്റെ അവസാന കൂടിച്ചേരലില്‍ ഹെന്‍റിക്വസിന് അരങ്ങേറ്റ തൊപ്പിയും നല്‍കിയിരുന്നു. പക്ഷേ കളിക്ക് തൊട്ട് മുന്‍പുള്ള പരിശീലനത്തിനിടെ താരത്തിന് പരിക്കേല്‍ക്കുകയും, അവസാന നിമിഷം ടീമില്‍ നിന്ന് പുറത്താവുകയുമായിരുന്നു. മത്സരത്തിന് തൊട്ട് മുന്‍പുള്ള വാമപ്പിനിടെ ഹെന്‍റിക്വസിന്റെ കണ്ണങ്കാലിനാണ് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് അവസാന നിമിഷം ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡേവിഡ് മില്ലറിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഹെന്‍റിക്വസിന്റെ പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് ഇത് വരെ പക്ഷേ അറിയാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ പരിക്കിനെത്തുടര്‍ന്ന് പഞ്ചാബ് ഈ സീസണില്‍ സ്വന്തമാക്കിയ അത്ഭുത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ നിന്ന് പുറത്തായിരുന്നു.

Related News