Loading ...

Home sports

റിലയന്‍സ് ജിയോക്ക് 30 കോടി വരിക്കാര്‍

മുംബൈ: മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ജിയോക്ക് 30 കോടി വരിക്കാര്‍. സര്‍വീസ് തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്ലിനിടയില്‍ '30 കോടി വരിക്കാരെ ആഘോഷിക്കുന്നു' എന്ന തരത്തില്‍ ജിയോയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി 170 ദിവസങ്ങള്‍ കൊണ്ടാണ് കമ്ബനി 10 കോടി വരിക്കാരെ ചേര്‍ത്തത്. ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടിയ കമ്ബനി എന്ന നേട്ടം ജിയോയ്ക്ക് സ്വന്തമായി. 2016 സെപ്റ്റംബറിലാണ് ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജിയോ വാണിജ്യാടിസ്ഥാനത്തില്‍ 4ജി ടെലികോം സേവനം ആരംഭിച്ചത്. വമ്ബന്‍ ഓഫറുകളുമായാണ് ചുരുങ്ങിയ കാലം കൊണ്ട് കമ്ബനി വിപണി പിടിച്ചത്.

Related News