Loading ...

Home special dish

രുചികരമായ കോളിഫ്ളവര്‍ ചില്ലി തയ്യാറാക്കാം

വേണ്ട ചേരുവകള്‍... 1. കോളിഫ്ളവര്‍ ഒരു വലുതിന്റെ പകുതി
ഉപ്പ് പാകത്തിന്
2. മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി അര ടീസ്പൂണ്‍
3. വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍
4. കടുക് ഒരു ചെറിയ സ്പൂണ്‍
5. ഇഞ്ചി രണ്ടു ചെറിയ സ്പൂണ്‍
വെളുത്തുള്ളി ‌ 12 അല്ലി, പൊടിയായി.
സവാള 1 എണ്ണം( നീളത്തില്‍ അരിഞ്ഞത്)
ചുവന്നുള്ളി 8 എണ്ണം
പച്ചമുളക് 5 എണ്ണം
കറിവേപ്പില ആവശ്യത്തിന്
തക്കാളി 1 എണ്ണം
6. മുളകുപൊടി 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍
കുരുമുളകുപൊടി ഒരു ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി 1 ടീസ്പൂണ്‍
മല്ലിപ്പൊടി 2 ടീസ്പൂണ്‍
ഇളംചൂടുവെള്ളം 2 കപ്പ്
തയ്യാറാക്കുന്ന വിധം... ആദ്യം കോളിഫ്ളവര്‍ അല്‍പം ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട ചെറുചൂടുവെള്ളത്തില്‍ അഞ്ചു മിനിറ്റ് വച്ച ശേഷം കഴുകി വൃത്തിയാക്കി ഊറ്റി വയ്ക്കുക. ശേഷം കോളിഫ്ളവറില്‍ രണ്ടാമത്തെ ചേരുവ പുരട്ടി പത്ത് മിനിറ്റ് വച്ച ശേഷം ആവിയില്‍ പുഴുങ്ങിയെടുക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതില്‍ അഞ്ചാമത്തെ ചേരുവ യഥാക്രമം ചേര്‍ത്തു വഴറ്റി ബ്രൗണ്‍ നിറമാകുമ്ബോള്‍ ആറാമത്തെ ചേരുവ ചേര്‍ത്തിളക്കുക. പൊടികള്‍ ഒന്ന് ചൂടാകുമ്ബോള്‍ ചൂടുവെള്ളം ചേര്‍ത്തിളക്കുക. ഇതില്‍ കോളിഫ്ളവറും ചേര്‍ത്ത് അരപ്പ് പിടിച്ചിരിക്കും വരെ വേവിക്കുക. ശേഷം ചൂടോടെ വിളമ്ബാം. തയ്യാറാക്കിയത്: അനുശ്രീ. എം

Related News