Loading ...

Home health

നെല്ലിക്ക കഴിക്കൂ.. യൗവ്വനം നിലനിര്‍ത്തൂ..

നെല്ലിക്ക കഴിച്ചാല്‍ യൗവ്വനം നിലനില്‍ക്കുമോ? ഒരു പരിധിവരെയൊക്കെ പറ്റുമെന്നാണ് ആയുര്‍വേദം പറയുന്നത്. വാര്‍ധക്യത്തില്‍നിന്നുള്ള മോചനം നെല്ലിക്കയിലൂടെ സാധ്യമാകുമത്രേ! നെല്ലിക്കകൊണ്ടുള്ള ഗുണങ്ങളെന്തൊക്കെയെന്നു നോക്കാം. നെല്ലിക്കയുടെ തൊണ്ട് ഉണക്കിപ്പൊടിച്ച്‌ തിപ്പലിപ്പൊടിയും പഞ്ചസാരയും നെയ്യും തോനും ചേര്‍ത്തു കഴിച്ചാല്‍ ജരാനരയുണ്ടാകില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവു പിടിച്ചു നിര്‍ത്തുന്നതിനും നെല്ലിക്കയ്ക്കു കഴിവുണ്ട്. നെല്ലിക്കയും കന്മദഭസ്മവും ചേര്‍ത്തു കഴിച്ചാല്‍ പ്രമേഹം ശമിക്കും. നെല്ലിക്കയുടെ തൊണ്ടിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതു പ്രമേഹ രോഗികള്‍ക്കു നല്ലതാണ്. നെല്ലിക്ക ജ്യൂസായി കുടിക്കുകയുമാകാം.
പച്ച നെല്ലിക്കാ നീരില്‍ അല്‍പ്പം മഞ്ഞല്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാം.

Related News