Loading ...

Home Education

മൊറാര്‍ജി ദേശായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗ ബി.എസ്‌സി., എം.എസ്‌സി : അവസാന തീയതി; ഏപ്രില്‍ 22

രാജ്യത്തെ കേന്ദ്ര ആയുഷ് മന്ത്രാലത്തിനുകീഴിലുള്ള സ്വയംഭരണ സ്ഥാപനമായ മൊറാര്‍ജി ദേശായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ന്യൂഡല്‍ഹി, ബി.എസ്‌സി., എം.എസ്‌സി. (യോഗ) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. യോഗ പ്രൊഫഷണല്‍/യോഗ തെറാപ്പിസ്റ്റാകാന്‍ വേണ്ട അറിവ്, നൈപുണി എന്നിവയിലൂന്നിയുള്ള പാഠ്യപദ്ധതിയാണ്. ബിരുദപ്രോഗ്രാമിലെ പ്രവേശനത്തിന് ഏതെങ്കിലും സയന്‍സ് സ്ട്രീമില്‍ പഠിച്ച്‌, ഇംഗ്ലീഷ് ഉള്‍പ്പെടെ ഏതെങ്കിലും നാല് വിഷയങ്ങളില്‍ (കോര്‍/ഇലക്ടീവ്/ഫങ്ഷണല്‍) ഓരോന്നിലും ജയിച്ച്‌ നാലിനുംകൂടി മൊത്തം 50 ശതമാനം മാര്‍ക്കുവാങ്ങി, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. എം.എസ്‌സി. യോഗ പ്രോഗ്രാം പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കോടെയുള്ള ബി.എസ്‌സി.(യോഗ) ആണ് യോഗ്യത. പ്രവേശനപരീക്ഷ മേയ് നാലിന്. അനാട്ടമി, ഫിസിയോളജി, ജനറല്‍ അവയര്‍നെസ്, ജനറല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍നിന്നായിരിക്കും ചോദ്യങ്ങള്‍. അപേക്ഷ www.ipu.ac.in വഴി ഏപ്രില്‍ 22-ന് വൈകീട്ട് നാലിനകം നല്‍കണം. വിശദ വിവരങ്ങള്‍ക്ക്: http://www.yogamdniy.nic.in/

Related News