Loading ...

Home sports

ചൈനീസ് ഗ്രാന്റ്പ്രിക്‌സില്‍ ഹാമില്‍റ്റണിന് കിരീടം; പോയിന്റ് പട്ടികയില്‍ ഒന്നാമത്

ഷാങ്ഹായ്: സീസണിലെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടത്തോടെ നിലവിലെ എഫ്‌വണ്‍ ലോക ചാംപ്യനായ ലൂയിസ് ഹാമില്‍റ്റണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഞായറാഴ്ച നടന്ന ചൈനീസ് ഫോര്‍മുലവണ്‍ ഗ്രാന്റ്പ്രിക്‌സിലും ജേതാവായതോടെയാണ് മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവറായ ഹാമില്‍റ്റണ്‍ പട്ടികയില്‍ തലപ്പത്തേക്ക് കയറിയത്. ഫോര്‍മുലവണ്ണിന്റെ 1000-ാമത്തെ റേസ് കൂടിയായിരുന്നു ഇത്. സീസണില്‍ ഹാമില്‍റ്റണിന് 68 ഉം ബോട്ടസിന് 62 ഉം പോയിന്റാണുള്ളത്.

Related News