Loading ...

Home sports

പന്തിനെ ഒഴിവാക്കിയ കാരണം വ്യക്തമാക്കി ചീഫ് സെലക്ടര്‍

ഇന്ത്യന്‍ ലോകകപ്പ് ഫുഡ്‌ബോള്‍ ടീമിലേക്ക് ഋഷഭ് പന്തിനെ പരിഗണിക്കാതിരുന്നത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. ധോണിക്കൊപ്പം ടീമിന്റെ രണ്ടാം നമ്ബര്‍ വിക്കറ്റ് കീപ്പറായി പന്ത് ടീമിലെത്തുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും സീനിയര്‍ താരം ദിനേഷ് കാര്‍ത്തിക്കിനായിരുന്നു ലോകകപ്പ് ടീമില്‍ നറുക്ക് വീണത്. പന്തിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കായതിനാലാണ് അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് പ്രസാദ് പറയുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനെ മറികടന്ന് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയതിന്റെ കാരണം മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിനിടെയാണ് പ്രസാദ് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, 'കാര്‍ത്തിക്കോ, പന്തോ എന്ന കാര്യത്തില്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ചകളാണ് നടന്നത്. ധോണിക്ക് പരിക്കേല്‍ക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കാര്‍ത്തിക്കോ, പന്തോ കളിക്കണമെന്ന അഭിപ്രായത്തിലായിരുന്നു ഞങ്ങളെല്ലാവരും. പ്രധാനപ്പെട്ടൊരു മത്സരത്തില്‍ വിക്കറ്റ് കീപ്പിംഗും വളരെയധികം പ്രധാനപ്പെട്ടതാണ്. അത് കൊണ്ടാണ് പന്തിനെ മറികടന്ന് ദിനേഷ് കാര്‍ത്തിക്കിനെ ടീമിലെടുക്കാന്‍ തങ്ങള്‍ തീരുമാനിച്ചത്.' പ്രസാദ് പറഞ്ഞുനിര്‍ത്തി.

Related News