Loading ...

Home sports

തോല്‍വിക്ക് കാരണം നെഹ്റയുടെ മണ്ടന്‍ തീരുമാനം ; താരത്തിനെതിരെ ആഞ്ഞടിച്ച്‌ ക്രിക്കറ്റ് ലോകം

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ 5 വിക്കറ്റിനായിരുന്നു റോയല്‍ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടത്. കളിയുടെ അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്ന മുംബൈ ഇന്ത്യന്‍സ് പവന്‍ നേഗിയെറിഞ്ഞ പത്തൊന്‍പതാം ഓവറില്‍ വിജയം നേടുകയായിരുന്നു‌. വിജയ സാധ്യത ഉണ്ടായിരുന്ന മത്സരത്തിലായിരുന്നു ഒരോവര്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ പരാജയം നുണഞ്ഞത്. മത്സരത്തിന്റെ നിര്‍ണായകമായ പത്തൊന്‍പതാം ഓവറില്‍ ഇടം കൈയ്യന്‍ സ്പിന്നര്‍ പവന്‍ നേഗിക്ക് പന്ത് കൊടുത്തതായിരുന്നു ബാംഗ്ലൂര്‍ പരാജയത്തിന് പ്രധാന കാരണം. ഹാര്‍ദിക് പാണ്ട്യയെപ്പോലെ സ്പിന്നര്‍മാരെ നന്നായി കൈകാര്യം ചെയ്യുന്ന ബാറ്റ്സ്മാന്‍ ക്രീസില്‍നില്‍ക്കുമ്ബോള്‍ നേഗിക്ക് പന്ത് നല്‍കിയത് ആരാധകരെ തെല്ലൊന്നുമല്ല രോഷം കൊള്ളിക്കുന്നത്. എന്നാല്‍ ഈ നീക്കത്തിന്റെ സൂത്രധാരന്‍ ബാംഗ്ലൂരിന്റെ ബോളിംഗ് പരിശീലകനായ ആശിഷ് നെഹ്‌റയായിരുന്നു. യുവ പേസര്‍ നവ്ദീപ്‌ സൈനിയെക്കൊണ്ട് പത്തൊന്‍പതാം ഓവര്‍ എറിയിക്കാനായിരുന്നു കോഹ്ലിയുടെ പദ്ധതി എന്നാല്‍ ഡഗ്ഗൗട്ടിലിരുന്ന് ആ ഓവര്‍ നേഗിയെക്കൊണ്ട് എറിയിക്കാന്‍ നെഹ്‌റ ആവശ്യപ്പെടുകയും അതനുസരിച്ച കോഹ്ലി നേഗിക്ക് പന്ത് നല്‍കുകയുമായിരുന്നു‌. രണ്ട് ബൗണ്ടറികളും, രണ്ട് സിക്സറുകളുമടിച്ച ഹാര്‍ദിക് പാണ്ട്യ പത്തൊന്‍പതാം ഓവറില്‍ത്തന്നെ മുംബൈയെ വിജയത്തിലുമെത്തിച്ചു. ഈ മത്സരത്തിന് പിന്നാലെ നെഹ്‌റയെ ശക്തമായി വിമര്‍ശിച്ച്‌ ക്രിക്കറ്റ് പ്രേമികള്‍ രംഗത്തെത്തിയിട്ടുണ്ട്. നെഹ്‌റയുടെ മണ്ടന്‍ തീരുമാനങ്ങള്‍ ബാംഗ്ലൂരിന് പല മത്സരങ്ങളിലും തിരിച്ചടിയായിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Related News