Loading ...

Home cinema

ഇതാണ് സന്തോഷത്തിനും ദുഖത്തിനുമിടയിലുള്ള നിമിഷം! ഷൂട്ടിംഗ് ഇടവേളയിലെ രസകരമായ നിമിഷങ്ങള്‍ പങ്കുവച്ച്‌ ടൊവിനോ തോമസ്; വൈറല്‍ വീഡിയോ

സിനിമയില്‍ മാത്രമല്ല നവമാധ്യങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് യുവതാരം ടൊവിനോ തോമസ്. ഷൂട്ടിംഗ് ഇടവേളയിലെ പുതിയ വീഡിയോയുമായാണ് ഏറ്റവുമൊടുവില്‍ താരം എത്തിയിരിക്കുന്നത്. പ്രത്യേക ആകൃതിയില്‍ അടുക്കി വച്ചിരിക്കുന്ന ചെറിയ ചതുരക്കട്ടകള്‍ക്കിടയില്‍ നിന്ന് ഒരു കഷ്ണം ഇളക്കിയെടുക്കാന്‍ ശ്രമിക്കുന്ന ടൊവിനോയെയാണ് വിഡിയോയില്‍ കാണുന്നത്. മറ്റ് ചതുരക്കട്ടകള്‍ ഇളകാതെ സൂക്ഷ്മതയോടെ അതില്‍ നിന്ന് ഒരു ചതുരക്കട്ട മാത്രം ഇളക്കിയെടുത്ത് വിജയിയെ പോലെ ആഹ്ലാദിക്കുന്ന താരത്തിന്റെ സന്തോഷം പെട്ടെന്ന് ഇല്ലാതാക്കി ചതുരക്കൊട്ടാരം തകര്‍ന്നു വീഴുന്നു. പിന്നെ നിരാശനാകുന്ന ടൊവീനോയെ ആണ് കാണുന്നത്. സന്തോഷത്തിനും ദു:ഖത്തിനുമിടയിലെ നിമിഷം' എന്ന തലക്കെട്ടോടെയാണ് താരം തന്റെ പ്രൊഫൈലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

Related News