Loading ...

Home sports

ധോണി തീരുമാനിക്കുന്നു, ഞാന്‍ നടപ്പിലാക്കുന്നു; താഹിറിന് പറയാനുള്ളത്

ഈ സീസണില്‍ തകര്‍ത്ത് പന്തെറിയുകയാണ് ഇമ്രാന്‍ താഹിര്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനായി. കളിച്ച കളികളിലെല്ലാം തന്നെ ടീമിന്റെ വിജയത്തിനായി എന്തെങ്കിലും സംഭാവന താഹിറില്‍ നിന്നുണ്ടായിട്ടുണ്ട്. ഞായറാഴ്ച്ച കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ നാലോവറില്‍ 27 റണ്‍സ് വഴങ്ങി നാലുവിക്കറ്റാണ് താഹിര്‍ വീഴ്ത്തിയത്. സീസണില്‍ ഇതുവരെ 13 വിക്കറ്റുകളാണ് താഹിര്‍ വീഴ്ത്തിയത്. മത്സരശേഷം തന്റെ പ്രകടനത്തിന്റെ ക്രെഡിറ്റ് താഹിര്‍ നല്കിയത് ക്യാപ്റ്റന്‍ ധോണിക്കാണ്. താന്‍ പന്തെറിയുന്നത് ധോണിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ്. വിക്കറ്റിന് പിന്നില്‍ നിന്നുള്ള അദേഹത്തിന്റെ വാക്കുകള്‍ പ്രകടനത്തില്‍ ഗുണംചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്രെഡിറ്റും ധോണിക്കുള്ളതാണ്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ നിര്‍ണായകമായത് ആന്ദ്രെ റസലിന്റെ പുറത്താകലായിരുന്നുവെന്നും റസല്‍ പറയുന്നു. കൃത്യമായ പദ്ധതികളോടെയാണ് റസലിനെതിരേ പന്തെറിഞ്ഞത്. പദ്ധതികള്‍ കൃത്യമായി നടപ്പാക്കാനായി. നാല്പതുകാരനായ താഹിര്‍ ഈ ലോകകപ്പോടെ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് കളി നിര്‍ത്തില്ലെന്ന് അദേഹം വ്യക്തമാക്കി.

Related News