Loading ...

Home special dish

തടി കുറയ്‌ക്കാന്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഡീടോക്സ് ഡ്രിങ്കുകള്‍ പരിചയപ്പെടാം ..

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഡീടോക്സ് ഡ്രിങ്കുകള്‍ പരിചയപ്പെടാം. വെള്ളരിയും പുതിനയും കുക്കുമ്ബര്‍ അഥവാ സാലഡ് വെള്ളരിയും പുതിനയും ചേര്‍ന്നാല്‍ അത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കുകയും ദഹനത്തിനു സഹായി ക്കുകയും ചെയ്യും. സാലഡ് വെള്ളരിയിലും ആന്റിഓക്സിഡന്റു കള്‍ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും. വെള്ളരിക്ക ജ്യൂസില്‍ അല്‍പം പുതിനയില ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയും നാരങ്ങയും ഉദരപ്രശ്നങ്ങള്‍ അകറ്റാനും ദഹനം എളുപ്പമാക്കാനും ഇഞ്ചി സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ വളരെ നല്ലതാണ് ഇഞ്ചിയും നാരങ്ങയും. നാരങ്ങ ജീവകം സി, ആന്റി ഓക്സിഡന്റുകള്‍ ഇവയാല്‍ സമ്ബന്നമാണ് ഇഞ്ചിയും നാരങ്ങയും. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. ദിവസവും രാവിലെ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അല്‍പം ഇഞ്ചി നീരും നാരങ്ങ നീരും ചേര്‍ത്ത് കുടിക്കുക. ഉലുവ വെള്ളം തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ഉലുവ വെള്ളം. ഉലുവ വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വളരെ നല്ലതാണ് ഉലുവ വെള്ളം. ഗ്രീന്‍ടീയും നാരങ്ങയും തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ​ഗ്രീന്‍ടീയും നാരങ്ങ നീരും. ആദ്യം ഗ്രീന്‍ടീയുടെ ഇലകള്‍ വെള്ളത്തില്‍ തിളപ്പിക്കുക. വെള്ളം തിളച്ച്‌ കഴിയുമ്ബോള്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കുടിക്കാം. തടി കുറയ്ക്കാന്‍ നല്ലൊരു ഡ്രിങ്കാണ് ഇത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ള ഇത് ഊര്‍ജ്ജമേകുന്നതോടൊപ്പം കാലറി കത്തിച്ചു കളയുകയും ശരീരത്തെ വിഷമുക്തമാക്കുയും ചെയ്യും.

Related News