Loading ...

Home special dish

മീന്‍ കറിക്ക് സ്വാദ് കൂടണമെങ്കില്‍ ഇങ്ങനെ വക്കണം ! പാചകത്തിലെ ഈ നാടന്‍ രീതി അറിയൂ !

മീന്‍ കറി ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. കുടമ്ബുളിയിട്ട മീന്‍ കറിയാണെങ്കില്‍ പറയുകയും വേണ്ട. മലബാര്‍ മേഖകളിലെ മീന്‍ കറികള്‍ക്ക് ഒരു പ്രത്യേക രുചിയുമാണ്. ചേരുവ: മീന്‍ കഷണങ്ങളാക്കിയത്‌ - അര കിലോ മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത്- 3 ടീസ്പൂണ്‍ മല്ലിപ്പൊടി-1/2 ടീസ്പൂണ്‍ കടുക്- ചെറിയ അളവ് ഇഞ്ചി- ഒരു ചെറിയ കഷ്ണം വെളുത്തുള്ളി- 6 അല്ലി കുടമ്ബുളി - 2 അല്ലി വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില- 2 ഇതള്‍ ഉണ്ടാക്കുന്ന വിധം:
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്ബോള്‍ അല്‍പ്പം കടുക് ഇട്ട് പൊട്ടിയ ശേഷം കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മീന്‍ കഷ്ണങ്ങള്‍ കൂടി ഇട്ടു വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്ബോള്‍ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്ബുളിയിട്ട മീന്‍ കറി.

Related News