Loading ...

Home Business

ജൈവമാലിന്യം വളമാക്കാന്‍ പുതിയ സംവിധാനവുമായി ആരോഗ്യ പ്രവര്‍ത്തകന്‍


ഒരു വീപ്പയില്‍നിന്ന് 20 കിലോഗ്രാമിലേറെ ജൈവവളം കിട്ടും. ദുര്‍ഗന്ധം തീരേയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.

കോഴിക്കോട്: അറപ്പുളവാക്കുന്ന പുഴുക്കളുടെ ശല്യം ഒട്ടുമില്ലാതെ ജൈവമാലിന്യം സംസ്‌കരിച്ച് വളമാക്കിമാറ്റാന്‍ ലളിതവും ചെലവുകുറഞ്ഞതുമായ സംവിധാനവുമായി ആരോഗ്യപ്രവര്‍ത്തകന്‍. ഇരുവള്ളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലുശ്ശേരി കാട്ടാമ്പള്ളി വാളായില്‍ കെ.പി. സജി (48)യാണ് പുതിയ ജൈവമാലിന്യ സംസ്‌കരണ സംവിധാനം പരീക്ഷിച്ച് വിജയത്തിലെത്തിയിരിക്കുന്നത്. 
കേരളത്തിലിപ്പോള്‍ വീടുകളിലെ ജൈവമാലിന്യസംസ്‌കരണത്തിന് പരക്കെ പ്രചാരത്തിലുള്ളത് പൈപ്പ് കമ്പോസ്റ്റ് രീതിയാണ്. ജൈവമാലിന്യം വളമാക്കാനായി സൂക്ഷിക്കുന്ന പൈപ്പില്‍നിന്ന് പുഴുക്കള്‍ പലപ്പോഴും പുറത്തുവരുമെന്നതാണ് ഇതിന്റെ ന്യൂനത. മാലിന്യം ഇടുമ്പോഴൊക്കെ പുഴുക്കളെ കാണേണ്ടിവരുന്നത് പലര്‍ക്കും അറപ്പുണ്ടാക്കുന്നു. നേരത്തേ പാലക്കാട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലിചെയ്യവേ പലരും ഇതേക്കുറിച്ച് സജിയോട് പരാതിപ്പെട്ടിരുന്നു. പുഴുശല്യം കുറയ്ക്കാന്‍ പൈപ്പില്‍ ചൂടുവെള്ളമൊഴിക്കുകയോ കുമ്മായം വിതറുകയോ ചെയ്യാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നത്. ജൈവമാലിന്യം വിഘടിപ്പിച്ച് വളമാക്കി മാറ്റുന്ന പുഴുക്കളെയാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്. ഉപകാരികളായ പുഴുക്കളെ കൊല്ലാതെതന്നെ എങ്ങനെ പൈപ്പ്കമ്പോസ്റ്റ് രീതി പ്രാവര്‍ത്തികമാക്കാമെന്ന ചിന്തയാണ് സജിയെ പുതിയ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.

ബാലുശ്ശേരിയില്‍ കെട്ടിടരൂപകല്പന സ്ഥാപനം നടത്തുന്ന ആര്‍ക്കിടെക്ട് പി. ഫൈസലുമായി സജി തന്റെ ചിന്ത പങ്കുവെച്ചു. ആഴ്ചകള്‍ക്കകം തന്നെ ഫൈസല്‍ പുതിയൊരു സംവിധാനത്തിന്റെ രൂപരേഖ തയ്യാറാക്കിക്കൊടുത്തു. ഇതുമായി അങ്കമാലിയില്‍ യന്ത്രങ്ങള്‍ നിര്‍മിക്കുന്ന അങ്കമാലിയിലെ സ്ഥാപനത്തിലെത്തിയാണ് പുതിയ യന്ത്രം വികസിപ്പിച്ചത്.

സാധാരണ പ്ലാസ്റ്റിക് വീപ്പയ്ക്ക് മുകളിലാണ് ഫൈബര്‍കൊണ്ട് നിര്‍മിച്ച യന്ത്രസംവിധാനം സ്ഥാപിക്കുന്നത്. മാലിന്യം ഇട്ടുകഴിഞ്ഞാല്‍ പുഴുക്കള്‍ക്ക് പുറത്തേക്കുവരാന്‍ കഴിയാത്തവിധത്തിലുള്ള വാല്‍വ് സംവിധാനമാണ് ഇതിലുള്ളത്. വാല്‍വ് മുകളിലേക്ക് വലിച്ചശേഷം മാലിന്യം വീപ്പയ്ക്കകത്തേക്കിടണം. വാല്‍വ് താഴ്ത്തിയാല്‍ പുഴുക്കള്‍ക്ക് പുറത്തേക്കുള്ള വഴിയടയും. മാലിന്യം അഴുകാന്‍ വായു വേണം. ഇതിന് അറ്റത്ത് അരിപ്പയുള്ള പി.വി.സി. െപെപ്പും വീപ്പയില്‍ ഘടിപ്പിച്ചിട്ടുണ്ട്. വീപ്പയുടെ അടിഭാഗം മണ്ണിലേക്ക് തുറന്നിരിക്കും. ഒരു വീപ്പ നിറയാന്‍ ആറുമാസമെടുക്കും. അപ്പോള്‍ മറ്റൊരു വീപ്പയില്‍ യന്ത്രം ഘടിപ്പിക്കണം. ഇത് നിറയുമ്പോഴേക്കും ആദ്യവീപ്പയിലെ മാലിന്യം  à´µà´³à´®à´¾à´¯à´¿à´®à´¾à´±àµà´‚. 
ഒരു വീപ്പയില്‍നിന്ന് 20 കിലോഗ്രാമിലേറെ ജൈവവളം കിട്ടും. 
ദുര്‍ഗന്ധം തീരേയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. 3,000 രൂപയാണ് ഈ സംവിധാനത്തിന്റെ വില.




Related News