Loading ...

Home USA

മകളെ അമേരിക്കയുടെ തലപ്പത്തെത്തിക്കാന്‍ ട്രംപ് സ്വപ്നം കണ്ടു തുടങ്ങിയോ? 'കണക്ക് കൂട്ടാന്‍ മിടുക്കിയായ മകള്‍ ഇവാന്‍ക ലോകബാങ്ക് തലപ്പത്ത് ശോഭിക്കും; നയതന്ത്രജ്ഞതയില്‍ ഗംഭീരമായ കഴിവുള്ളതുകൊണ്ട് യുഎന്‍ അംബാസിഡറായും മികച്ച പ്രകടനം കാഴ്‌ച്ച വയ്ക്കുവാന്‍ സാധിക്കും'; അഭിമുഖത്തില്‍ മകളെ പറ്റി ആത്മവിശ്വാസത്തോടെ പറഞ്ഞ് അമേരിക്കയുടെ അമരക്കാരന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മകള്‍ ഇവാന്‍കയെ അമേരിക്കയുടെ തലപ്പത്തേക്ക് എത്തിക്കുന്നത് സ്വപ്‌നം കാണുന്നുവെന്നത് ഉറപ്പിക്കുന്ന വാക്കുകളാണ് ഏതാനും ദിവസം മുന്‍പ് ദി അറ്റ്‌ലാന്റിക്ക് എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കണക്ക് കൂട്ടുന്ന കാര്യത്തില്‍ ഇവാന്‍ക മിടുക്കിയാണെന്നും അതിനാല്‍ തന്നെ ലോകബാങ്കിന്റെ തലപ്പത്ത് അവള്‍ ശോഭിക്കുമെന്നുമാണ് ട്രംപിന്റെ അഭിപ്രായം. മാത്രമല്ല മികച്ച നയതന്ത്രജ്ഞയായതുകൊണ്ട് യുഎന്‍ ബ്രാന്‍ഡ് അംബാസിഡറാവാനും സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു. ഇതിനിടയില്‍ മകളെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ ഉദ്ദേശമുണ്ടോ എന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും ട്രംപ് നല്‍കിയ ഉത്തരം ശ്രദ്ധേയമാവുകയാണ്. മകളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എന്തുകൊണ്ട് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തുകൂടാ എന്ന ചോദ്യത്തിന് അങ്ങനെയായാല്‍ അത് സ്വജനപക്ഷപാതമായി ജനങ്ങള്‍ വ്യാഖ്യാനിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇവാന്‍ക അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങളെയും ട്രംപ് നിഷേധിച്ചില്ല. മകള്‍ അങ്ങനെ വിചാരിച്ചാല്‍ അതില്‍ നിന്ന് ആര്‍ക്കും അവളെ പിന്തിരിപ്പിക്കാനാവില്ലെന്നും പരാജയപ്പെടുത്താനാവില്ലെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകബാങ്ക് പ്രസിഡന്റാകാന്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നാണ് ചട്ടം. ഭരണ-സാമ്ബത്തിക-അക്കാദമിക് രംഗങ്ങളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ളവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്. എന്നാല്‍ പ്രസിഡന്റ് നേരിട്ട് നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തിയെ നേരിട്ട് പ്രസിഡന്റായി നിയമിക്കാമെന്നും വ്യവസ്ഥയുണ്ട്.

Related News